റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നിവിൻ പൊളി ചിത്രം സാറ്റർഡേ നൈറ്റ് നവംബർ നാലിനായിരുന്നു റിലീസ് ചെയ്തത്, യുവ താരങ്ങൾ ആയ അജു വർഗീസ്സിജു വിത്സൺ , സൈജു കുറുപ്പ് തുടങ്ങിയവർ അഭിനയിച്ച ചിത്രം റിലീസിന് ശേഷം നിരവധി വിമര്ശനങ്ങൾ ആണ് കേട്ടത്. ചിത്രത്തിന് മികച്ച പ്രൊമോഷനാണ് നൽകിയത്, എന്നാൽ പ്രതീക്ഷിച്ച അത്രയും പ്രേക്ഷക സ്വീകാര്യത ചിത്രത്തിന് ലഭിച്ചത്, ഇതിനു പിന്നാലെ ചിത്രത്തിന് വിമർശിച്ച് നിരവധി ആളുകളും രംഗത്തെത്തി, എന്നാൽ വിമർശകർക്ക് റോഷൻ നൽകിയ മറുപടിയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, സിനിമയെ വിമർശിക്കുന്നവർ അതിനുള്ള യോഗ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും കൊറിയൻ രാജയങ്ങളിൽ സിനിമ വിമർശിക്കപ്പെടാറില്ല എന്നുമാണ് ഒരു അഭിമുഖത്തിൽ റോഷൻ വ്യക്തമാക്കിയത്,
ഈ വിഷത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾ നടക്കുന്നുണ്ട്. 150 രൂപയും വിലപ്പെട്ട മൂന്നു മൂന്നര മണിക്കൂറും കളഞ്ഞു പടം കാണാൻ അവർ വരുന്നില്ലേ, അതാണ് പ്രേക്ഷകന്റെ യോഗ്യത…അത് അളക്കാൻ നിന്ന് അലക്കു മേടിക്കാതെ നല്ല നല്ല സിനിമകൾ ചെയ്യാൻ നോക്കു എന്നാണ് റോഷന്റെ പ്രതികരണത്തിന് പ്രേക്ഷകർ പറയുന്ന മറുപടി, അത് മാത്രമല്ല ഒരു സിനിമ മോശമാണ് എന്ന് പറയാൻ യോഗ്യത വേണം എങ്കിൽ സിനിമ നല്ലതാണ് എന്ന് പറയാനും ഒരു യോഗ്യത വേണമല്ലോ .. അതെന്താണെന്നു കൂടി ചേട്ടൻ പറഞ്ഞാൽ നന്നായിരിക്കും….. അല്ലെങ്കിൽ അടുത്ത പടത്തിന്റെ പോസ്റ്ററിൽ എഴുതിയാലും മതി….. യോഗ്യത ഇല്ലാത്തവർക്ക് ആ വഴി പോകാതിരിക്കാമല്ലോ എന്നും വ്യക്തമാക്കുന്നു.
റോഷൻ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു , കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കില്ല. അവര്‍ ആ സിനിമയെ സപ്പോര്‍ട്ട് ചെയ്യും. ഇവിടെ നടക്കുന്ന വിമര്‍ശനങ്ങള്‍ സിനിമയെ നശിപ്പിച്ച് താഴെ ഇറക്കും. വിമര്‍ശിക്കാം പക്ഷേ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള ക്വാളിറ്റി വേണം. സിനിമ തുടങ്ങുമ്പോഴേക്കും ഫസ്റ്റ് ഹാഫില്‍ തന്നെ ആളുകള്‍ മൈക്കുമായിട്ട് കേറി വരുകയാണ്. ആ സമയത്ത് തന്നെ നമ്മുടെ സിനിമക്ക് അവര്‍ റിവ്യൂ കൊടുക്കുകയാണ്. വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടോയെന്നാണ്. ട്രോള്‍ ഉണ്ടാക്കുന്നവര്‍ ചിന്തിക്കണം അവര്‍ക്കും ഭാര്യയും കുടുംബവുമുണ്ടെന്ന്.
ട്രോള്‍ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. എന്റെ കാസനോവ എന്ന സിനിമ അട്ടര്‍ ഫ്‌ളോപ്പായിരുന്നു. ആ സിനിമ ഇറങ്ങിയ സമയത്ത് എന്നെ ആളുകള്‍ തിയേറ്ററില്‍ നിന്നും പൊക്കി എടുത്ത് കൊണ്ടു പോയി നിലത്തിട്ടു. ഞാന്‍ വിചാരിച്ചു സിനിമ വമ്പന്‍ ഹിറ്റായെന്ന്. ഉച്ച കഴിഞ്ഞപ്പോള്‍ പടം പൊട്ടി എന്ന വിമര്‍ശനം വന്നു. എവിടെ ചെന്നാലും പിന്നീട് ആ സിനിമയെക്കുറിച്ചാണ് ആളുകള്‍ ചോദിക്കുക. എന്റെ അതിനു മുമ്പുള്ള ഹിറ്റായ മൂന്ന് സിനിമകള്‍ക്കും എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട് അതിനെ പറ്റി ആരും ചോദിക്കില്ല