സമീപകാലത്ത് റിലീസ് ആയി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് മലയാളികൾക്ക് പുതിയൊരു അനുഭവമായി മാറി. രണ്ട് ദിവസം മുമ്പ് ഒടിടിയിൽ റിലീസ് ചെയ്ത റോഷാക്ക് ഒരിക്കൾ കൂടി അഭിനന്ദനങ്ങൾക്ക് അർഹമായിരിക്കുകയാണ്. മമ്മൂട്ടിയുടെ മൈന്യൂട്ട് ആയിട്ടുള്ള അഭിനയ മികവ് വരെ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചിത്രത്തിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നതും, ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് ചിലർ ഉയർത്തിയ സംശയമാണ് ഏറെ ശ്രദ്ധ നേടുന്നത്, ഈ സിനിമക്ക് രോഷാക്ക് എന്ന് പേരിട്ടിരിക്കുന്നത് എന്തിനാണ് എന്നാണ് പലരുടെയും സംശയം,
റോഷക്കും ഈ സിനിമയും ആയിട്ടുള്ള ബന്ധം എന്താണ് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സിനിഫൈൽ എന്ന ഗ്രൂപ്പിൽ വന്നൊരു സംശയമാണ് ഇത്, ഇതിനു ഉത്തരവുമായി നിരവധി ആളുകൾ എത്തുന്നുണ്ട്, സാധാരണ പ്രതികാരം എന്നൊക്കെ പറയുമ്പോൾ നമ്മളെ ദ്രോഹിച്ച ഒരാളെ കൊന്നു കഴിയുമ്പോൾ അവസാനിക്കും, ഇതെങ്ങനെയല്ല അവനു പ്രിയപ്പെട്ടതെല്ലാം സ്വന്തമാക്കുക, അവന്റെ കുടുംബത്തെ അടക്കം ഇല്ലാതാക്കുക അതിനപ്പുറം അവന്റെ നാട്ടിൽ അവൻ നല്ല എന്തെങ്കിലുംപേരിൽ അറിയപ്പെടുന്നുണ്ടെങ്കിൽ അതും ഇല്ലാതാക്കുക ഇത്തരത്തിൽ ഒരു മനോ വ്യാപാരം ഉള്ള ഒരാളാണ് ഇതിലെ നായകൻ അതിനർത്ഥം അയാൾ റോഷാക് ചികിത്സ അർഹിക്കുന്ന വ്യക്തി എന്നാണ് അതുതന്നെയാണ്
ഈ ചിത്രത്തിനു ആ പേരിടാനും കാര്യം, ഈ സിനിമ കാണുന്ന ഓരോരുത്തർക്കും വ്യത്യസ്തമായ ഒരു കഥ ഉണ്ടാകാൻ പറ്റും… I mean നമ്മുടെ അറിവിന്റെ ആഴം വച്ച് നമുക്കു ഡിഫറെൻറ് എക്സ്പീരിയൻസ് തരും… അത് തന്നെയാണ് റോഷക് ടെസ്റ്റും, ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളും വൈകാരിക പ്രവർത്തനവും പരിശോധിക്കാനും ഉള്ളിലുള്ള മനോവൈകല്യങ്ങൾ പഠിക്കാനും ഉപയോഗിക്കുന്ന ഒരു സൈക്കോളജിക്കൽ ടെസ്റ്റ് ആണ് റോഷാക്ക് ടെസ്റ്റ് തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് ഇതിനു വന്നു കൊണ്ടിരിക്കുന്നത്.