ഭാര്യയുടെ പാസ്സ്പോർട്ട് എടുത്ത് നോക്കിയാൽ മനസിലാവില്ലെ ഇങ്ങനെ ഒരാൽ നാട്ടിൽ എത്തീട്ടുണ്ടോ ഇല്ലയോ എന്ന്


തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം രോഷാക്ക് ഒടിടി യിലും ഏറെ ശ്രദ്ധ നേടുകയാണ്, ചിത്രത്തിനെ കുറിച്ച് നിരവധി അഭിപ്രായങ്ങൾ ആണ് പ്രേക്ഷകർ പങ്കുവെക്കുന്നത്, ശ്യാം ലാൽ എന്ന ആൾ പങ്കുവെച്ച ഒരു സംശയമാണ് ഇപ്പോൾ ഏറെ ചർച്ച ആയികൊണ്ടിരിക്കുന്നത്, ഭാര്യയെ കാണാൻ ഇല്ല എന്നാണ് ലൂക്ക് പറയുന്നത്..ഭാര്യ ആണെങ്കിൽ ദുബൈയിൽ വച്ച് തന്നെ മരിക്കുകയും ചെയ്തു..ഭാര്യയുടെ പാസ്സ്പോർട്ട് എടുത്ത് നോക്കിയാൽ മനസിലാവില്ലെ ഇങ്ങനെ ഒരാൽ നാട്ടിൽ എത്തീട്ടുണ്ടോ എന്നും..ഉണ്ടെങ്കിൽ എന്നാണ് എത്തിയത് എന്നും ജഗദീഷ് പാസ്സ്പോർട്ട് എടുത്ത് നോക്കുന്നതും കാണിക്കുന്നുണ്ട്..ജഗദീഷ് അതിൽ നിന്നും doubt തൊന്നീട്ടാണോ ആവോ ഇനി ലൂക്കിൻ്റെ ഹിസ്റ്ററി തപ്പി പോവുന്നത് എൻ്റെ അറിവിൽ 5 രാജ്യങ്ങൾ കടക്കണം ദുബായിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ..

ലൂക്ക് ഇനി ഇത്രയും രാജ്യങ്ങളുടെ കള്ള സീൽ ഉണ്ടാക്കി അടിച്ചോ ആവോ?? Nb: വേറെ ഒരു പോസ്റ്റിൽ കമൻ്റ് ആക്കി ഇട്ടപ്പോൾ വന്ന ചില replyകൾക്കുള nb പടം തിയറ്ററിൽ നിന്ന് തന്നെ കണ്ടതാണ് സ്പോയിലേർ ആവണ്ടാ എന്ന് കരുതി ott വരുന്ന മുന്നേ എവിടെയും പോസ്റ്റ് ചെയ്തില്ല റോഡ് വഴി വന്നാലും ഓരോ രാജ്യം കടക്കുമ്പോഴും പാസ്പോർട്ടിൽ സീൽ വെക്കും എന്നാണ് ശ്യാമിന്റെ സംശയം, ഇതിനു മറുപടിയായി നിരവധി ആളുകൾ എത്തുന്നുണ്ട്. മരിച്ചു പോയ ആളിന്റെ പാസ്സ് പോർട്ട്‌ നാട്ടിൽ കൊണ്ട് വരാം. നിയമ പരമായി തന്നെ. അതിൽ എക്സിറ്റ് ഉണ്ടാകും. ആള് വേണമെന്നില്ല!

വൈറ്റ്‌ റൂ ടോർചറിങ്ങിനെ പറ്റി ഒന്നും അറിയില്ലെങ്കി മിണ്ടാതെ ഒരു ഭാഗത്തിരുന്നോ, അല്ലടോ ഈ ഫ്ലൈറ്റിൽ വന്നാൽ എങ്ങനാ 5 രാജ്യങ്ങളുടെ സീൽ വരണേ…? ആദ്യം ഞാൻ വിചാരിച്ചു ഡ്രൈവ് ചെയ്ത് വന്ന കഥയാണ് പറയുന്നത് എന്ന്… പക്ഷെ അവസാനം ഡ്രൈവ് വേറെ എടുത്ത് പറഞ്ഞിട്ടുമുണ്ട്.. അല്ല ഏതാ ഈ 5 രാജ്യങ്ങൾ? മരിച്ചു പോയ ആളിന്റെ പാസ്സ് പോർട്ട്‌ നാട്ടിൽ കൊണ്ട് വരാം mr… നിയമ പരമായി തന്നെ.. അതിൽ എക്സിറ്റ് ഉണ്ടാകും… ആള് വേണമെന്നില്ല.. തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നു കൊണ്ടിരിക്കുന്നത്.