മമ്മൂട്ടിക്ക് ഈ റോൾ ഒട്ടും ചേരുന്നതായി തോന്നുന്നില്ല, വല്ലാതെ പ്രായം പറയുന്നു


മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇബിലീസ്, അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദൻ,ചിത്ര സംയോജനം കിരൺ ദാസ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന്‍ ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിനെക്കുറിച്ച് സിനിഫൈൽ എന്ന ഗ്രൂപ്പിൽ റിയ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ നടൻ മാമ്മൂട്ട്ടിയെക്കുറിച്ചും ബിന്ദു പണിക്കാരെ കുറിച്ചുമാണ് റിയ പറയുന്നത്, മമ്മൂട്ടിക്ക് ഈ റോൾ ചേരുന്നില്ല എന്നാണ് എനിക്ക് തോന്നിയത്.. വല്ലാതെ പ്രായം പറയുന്നു, അത് ഈ ക്യാരക്റ്റർ മാച്ച് ആവുന്നില്ല.. ഫഹദ് ഫാസിൽ ആയിരുന്നെങ്കിൽ അടിപൊളി ആയേനെ എന്ന് തോന്നി എന്നാണ് റിയ പറയുന്നത്, മാത്രമല്ല ബിന്ദു പണിക്കർക്ക് നല്ലൊരു ഇരിപ്പിടം മലയാള സിനിമയിൽ ഉണ്ടെന്ന് തെളിയിച്ച പ്രകടനം ആയിരുന്നു എന്നും റിയ പറയുന്നു. കോട്ടയം നസീർ, ജഗദീഷ്, ഗ്രേസ് ആന്റണി എല്ലാവരും ഒന്നിനൊന്നു മെച്ചം എന്നും കൂട്ടിച്ചേര്ത്തു.

കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച സംവിധായകൻ നിസാം ബഷീറാണ് ‘റോഷാക്കും’ ഒരുക്കിയിരിക്കുന്നത്. പരീക്ഷണ സ്വഭാവമുള്ള ആഖ്യാനമാണ് നിസാം ബഷീര്‍ ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത് റോഷാക്കി’ന്റെ പ്രമേയത്തെ അതിന്റെ തീവ്രവതയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഘടകം പശ്ചാത്തല സംഗീതമാണ്. ചിത്രത്തിന്റെ ത്രില്ലര്‍- ഹൊറര്‍ അനുഭവം നിലനിര്‍ത്തുന്നത് പശ്ചാത്തല സംഗീതമാണ്. മിഥുൻ മുകുന്ദനാണ് പശ്ചാത്തല സംഗീതം ചെയ്‍തിരിക്കുന്നത്. പരീക്ഷണമാതൃകയില്‍ മുന്നേറുമ്പോള്‍ തന്നെ ചലച്ചിത്രത്തിന്റെ ആസ്വാദനത്തിന് ഭംഗം വരാതെ ഓരോ ഷോട്ടും രംഗങ്ങളും കോര്‍ത്തെടുത്തതെന്ന പോലെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് കിരണ്‍ ദാസ് ആണ്