ഇന്നലെ ഇറങ്ങിയ സിനിമയ്ക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ കളക്ഷൻ ആണ് നാലാം ആഴ്ചയിലും സിനിമ നേടിയത്


ജിത്തു മാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് രോമാഞ്ചം. ചിത്രം വലിയ രീതിയിൽ തന്നെ തിയേറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടി വരുകയാണ്. ചിത്രം മികച്ച വിജയം തന്നെ ആണ് നേടിക്കൊണ്ടിരിക്കുന്നത്. ഇത്രയും ദിവസം കൊണ്ട് തന്നെ ഏകദേശം 55 കോടി രൂപയ്ക്ക് മുകളിൽ ആണ് കളക്ഷൻ നേടിയത്. ചിത്രം ഇത്ര വലിയ ഒരു വിജയം നേടുമെന്ന് അണിയറ പ്രവർത്തകർ പോലും കരുതിയില്ല എന്നതാണ് സത്യം. ചിത്രം വിജയകരമായി നാലാം വാരവും പ്രദർശനം നടത്തുകയാണ്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അക്ഷയ് കരുൺ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 2 മമ്മൂട്ടി സിനിമകൾ 2 മോഹൻലാൽ സിനിമകൾ . പിന്നെയുള്ള രോമാഞ്ചം വന്നതിന് ശേഷം ഇറങ്ങിയ 30 സിനിമകൾ. ഇടയിൽ വന്ന വാലെന്റൈൻസ് ഡേ റിലീസുകൾ.

ഒടുവിൽ നാല് ആഴ്ച കഴിഞ്ഞിട്ടും ഇന്നലെ വന്ന സൂപ്പർസ്റ്റാർ നിവിൻ പോളിയുടെ ഫസ്റ്റ് ഡേ കളക്ഷൻ മുകളിൽ ഇതിന്റെ 4ത്ത് വീക്ക് കളക്ഷൻ . ആസിഫ് അലി പുതിയ സിനിമ പോലും രോമാഞ്ചം ചേഞ്ച് ചെയ്തു ഇടാൻ തീയേറ്റർസ് തയ്യാറിയില്ല . ഒരു ടോട്ടൽ ഫാമിലി ഡ്രാമ പടം പോലുമല്ല ഈ മാരത്തോൺ റൺ നടത്തുന്നത് . അത്ഭുതം എന്നേ പറയൂ. 60 കോടിയ്ക്ക് മുകളിൽ കളക്ഷൻ. രോമാഞ്ചിഫിക്കേഷൻ.

ബിസിനിസ്സ് അനാലിറ്റിക്ക്സ് പോലും നല്ല പാഠമാണ് രോമാഞ്ചം ബോക്സ് ഓഫീസ് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. പക്ഷേ ഈ വർഷം മറ്റു പടങ്ങൾ ഒക്കെ ശോകം ആണ്. ഇതും പിന്നെ മാളികപ്പുറവും മാത്രേ തിയേറ്ററിൽ നല്ല രീതിയിൽ കളക്ട് ചെയ്തിട്ടുള്ളൂ, ക്വാളിറ്റി ഉണ്ടോ, സിനിമ വിജയിക്കും എന്ന് വീണ്ടും തെളിയിച്ചു. എത്ര വലിയ മെഗാസ്റ്റാറും കമ്പ്ലീറ്റ് ആക്ടറും വിചാരിച്ചിട്ട് കാര്യമില്ല സിനിമ നല്ലതല്ല എങ്കിൽ. ഇനി എങ്കിലും അവർ മനസ്സിലാക്കിയാൽ നന്നായി തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.