മുൻഭർത്താവിന്റെ വിവാഹചിത്രങ്ങൾ കണ്ടു ആര്യ പറഞ്ഞത്

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ആര്യ. ഒരു പക്ഷെ ബഡായി ആര്യ എന്ന് പറഞ്ഞാൽ ആകും താരം കൂടുതൽ അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരുപാടിയിൽ എത്തിയതിനു ശേഷമാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത്. കൂടുതൽ ആരാധകരെ താരം സ്വന്തമാക്കിയതും ബഡായി ബംഗ്ളാവിൽ എത്തിയതിനു ശേഷമാണ്. അത് കൊണ്ട് തന്നെ താരത്തെ ബഡായി ആര്യ എന്നാണ് അറിയപ്പെടുന്നതും. അതിനു മുൻപ് തന്നെ താരം അഭിനയ രംഗത്തും കോമഡി രംഗത്തും സജീവമായിരുന്നു. ബിഗ് സ്ക്രീനിലും ശ്രദ്ധേയമായ വേഷങ്ങളിൽ താരം എത്താൻ തുടങ്ങി. ആര്യ നായികയാകുന്ന ചിത്രവും അതിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ബിഗ് ബോസ്സിൽ പങ്കെടുത്തതിന് ശേഷമാണ് താരത്തിന് കുറച്ച് വിമർശകർ ഉണ്ടാകുന്നത്. എന്നാൽ ജീവിതത്തിലെ തന്റെ സ്വഭാവം അങ്ങനെ ആണെന്നും താരം തന്നെ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം പറഞ്ഞിരുന്നു.

ആദ്യ ഭർത്താവ് രോഹിത്തിൽ നിന്ന്  വിവാഹമോചനം നേടിയതിനു ശേഷവും ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കൾ ആണെന്ന് ആര്യ തന്നെ പറഞ്ഞിരുന്നു. ആര്യ വിദേശത്ത് പരിപാടികൾക്ക് പോകുമ്പോൾ മകളെ രോഹിത്തിന്റെ ഏല്പിച്ചിട്ടാണ് പോകാറുള്ളത് എന്നും ആര്യ പറഞ്ഞിട്ടുണ്ട്. വിവാഹമോചിതർ ആയെങ്കിലും തങ്ങൾ പരസ്പ്പരം ശത്രുക്കളെ പോലെ അല്ല എന്നും മകളുടെ കാര്യത്തിൽ ഞങ്ങൾ ഒരുമിച്ച് ആണ് തീരുമാനങ്ങൾ എടുക്കുന്നത് എന്നും ഞങ്ങൾക്കിടയിൽ ഇപ്പോഴും സൗഹൃദം ഉണ്ടെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ രോഹിത്ത് വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ്. ബാംഗ്ലൂർകാരിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. സിനിമ-സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരൻ കൂടിയാണ് രോഹിത്ത്.

തമിഴ്‌നാട്ടിൽ വെച്ചാണ് രോഹിത്ത് വിവാഹിതൻ ആയത്. വിവാഹത്തിന് പിന്നാലെ രോഹിതിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആര്യയും. മുൻഭർത്താവിന് വിവാഹാശംസകൾ നേർന്നുകൊണ്ടുള്ള ആര്യയുടെ കമെന്റും വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയത്. ഇതോടെ ആര്യ പറഞ്ഞത് പോലെ തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കൾ തന്നെ ആണ് ഇപ്പോഴും എന്ന് ആരാധകർക്കും ബോധ്യമായിരിക്കുകയാണ്. അർച്ചന സുശീലന്റെ വിവാഹദിവസം തന്നെയാണ് സഹോദരൻ രോഹിതിന്റെയും വിവാഹം നടന്നത്. അർച്ചനയുടെ വിവാഹം അമേരിക്കയിൽ വെച്ച് ആയിരുന്നത് കൊണ്ട് ബന്ധുക്കൾക്ക് ഒന്നും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.