താൻ ആയിരുന്നു പൂങ്കുഴലി ആകേണ്ടിയിരുന്നത്, തുറന്നു പറഞ്ഞ് രോഹിണി


തമിഴിൽ റോക്കോർഡ് കളക്‌ഷൻ നേടിയ ചിത്രമാണ് മണിരത്നത്തിന്റെ പൊന്നിയിൽ സെൽവൻ, ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അഭിനയിച്ചിരിക്കുന്നത്, മലയാളത്തിൽ നിന്നുമുള്ള താരങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്, ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമാണ് പൂങ്കുഴലീ, നടി ഐശ്വര്യ ലക്ഷമിയാണ് ആ വേഷം ചെയ്തത്, തനിക്ക് കിട്ടിയ കഥാപാത്രത്തെ അതി ഗംഭീരമാക്കാൻ ഐശ്വര്യക്ക് സാധിച്ചിട്ടുണ്ട്, ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് നിർണ്ണായക വെളിപ്പടുത്തൽ നടത്തിയിരിക്കുകയാണ് നടി രോഹിണി, പൂങ്കുഴലീ എന്ന കഥാപാത്രം താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാണ് രോഹിണി പറയുന്നത്,

പൊന്നിൽ സെൽവൻ കഥ താൻ വായിച്ച സമയം മുതൽ സിനിമയാക്കണം എന്നാഗ്രഹിച്ചിരുന്നു, ഒരു നിർമ്മാതാവിനെ താൻ പോയി കണ്ടിരുന്നു, പൊന്നിൽ സെൽവൻ സിനിമ ചെയ്യണം എന്നും അതിലെ പൂങ്കുഴലീ താൻ ആയിരിക്കുമെന്നും അദ്ദേഹത്തിനോട് പറഞ്ഞതായിട്ടാണ് രോഹിണി പറയുന്നത്. പൊന്നിയിൽ സെൽവൻ സാർ പ്രൊഡ്യൂസ് ചെയ്യുന്നു, അതിലെ പൂങ്കുഴലീ ഞാൻ ആയിരിക്കും അവസരം അല്ല ഞാൻ ചോദിച്ചത് ഞാൻ തീരുമാനിച്ച കാര്യമാണ് ഇത് എന്നാണ് അദ്ദേഹത്തിനോട് പറഞ്ഞത്, അത് കേട്ട അദ്ദേഹം ചിരിക്കുകയും ചെയ്തിരുന്നു, എന്നാൽ അത് ഡ്രോപ്പ് ആയിപോയി എന്നാണ് രോഹിണി പറയുന്നത്.

വമ്പന്‍ താരനിര അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയിൻ സെൽവൻ; 1. വിക്രം, തൃഷ, കാര്‍ത്തി, ഐശ്വര്യ റായ്, ജയം രവി, ശോഭിത ദുലിപാല, ഐശ്വര്യ ലക്ഷ്മി, ജയറാ,ം ലാല്‍, പ്രകാശ് രാജ്, ജയറാം, പാര്‍ത്ഥിപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ 1995ല്‍ പുറത്തിറക്കിയ ‘പൊന്നിയന്‍ സെല്‍വന്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. പത്താം നൂറ്റാണ്ടില ചോളരാജവംശത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചോളരാജാവായ രാജരാജ ചോളന്‍ ഒന്നാമന്റെ കഥയാണ് പറയുന്നത്. ചിത്രം രണ്ടു ഭാഗങ്ങളായാണ് തിയറ്ററുകളിലെത്തുന്നത്. 500 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ സ്വര്‍ണങ്ങള്‍ തന്നെയാണ് സിനിമയില്‍ അണിഞ്ഞത്‌. ജൂവലറി ഡിസൈനറായ കിഷന്‍ദാസാണ് ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തത്. സിനിമയിലെ ഓരോ സീനും ചിത്രീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍തന്നെ ആഭരണങ്ങള്‍ സെറ്റിലെ ജീവനക്കാര്‍ ഊരിവാങ്ങുമായിരുന്നു.