സ്‌ക്രീനിൽ എത്തുമ്പോൾ എങ്ങനെ അഭിനയിക്കണം എന്തൊക്കെ ചെയ്യണം എന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്

നായകനായും വില്ലനായും സഹനടനായും തിരക്കഥാകൃത്തായും സ്വഭാവ നടനായും ഗായകനായുമൊക്കെ അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായ മലയാളത്തിന്‍റെ ഇതിഹാസ താരം ആയിരുന്നു നെടുമുടി വേണു, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരം മരണപ്പെട്ടത്, നാല് പതിറ്റാണ്ടുകളിലേറെയായി സിനിമാ ലോകത്തുള്ള അദ്ദേഹം സിനിമകളിൽ ഇപ്പോഴും സജീവമാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. അടുത്തിടെ അദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സ തേടുകയും ചെയ്യിരുന്നു. താരങ്ങൾ ഉൾപ്പെടെ നിരവധിപേർ അദ്ദേഹത്തിൻറെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ആലപ്പുഴ നെടുമുടി സ്വദേശിയായ അദ്ദേഹം നാടകലോകത്ത് നിന്നാണ് സിനിമയിലെത്തിയത്.

ഇപ്പോൾ നെടുമുടിവേണുവിനെക്കുറിച്ച് രോഹിണി പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നെടുന്നത്,കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷനിലാണ് നെടുമുടി വേണുവിനൊപ്പമുള്ള വിശേഷങ്ങള്‍ രോഹിണി പങ്കുവെച്ചത്, രോഹിണിയുടെ വാക്കുകൾ ഇങ്ങനെ, അഭിനയിക്കാന്‍ വന്ന കാലത്തൊക്കെ വിസ്മയിപ്പിച്ച അഭിനേതാവാണ് നെടുമുടി വേണു. സ്‌ക്രീനില്‍ എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ കൃത്യമായി അദ്ദേഹം പറഞ്ഞു തരും.ഷൂട്ടിംഗ് ഇടവേളകളിലൊക്കെ നെടുമുടി വേണുച്ചേട്ടനോടൊക്കെ ഓരോന്നിനെപ്പറ്റി ചോദിക്കും. അദ്ദേഹം വളരെ ക്ഷമയോടെ, വ്യക്തമായി പറഞ്ഞുതരും. എന്നിലെ അഭിനേതാവിനെ വളര്‍ത്താന്‍ അതൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നാണ് രോഹിണി പറയുന്നത്

ഒരു സുന്ദരിയുടെ കഥ, തമ്പ്, തകര എന്നീ സിനിമകളിലൂടെയാണ് സിനിമാലോകത്ത് സജീവമായത്. ഹിസ് ഹൈനസ് അബ്‍ദുള്ള, മാർഗ്ഗം, മിനുക്ക് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ആലപ്പുഴയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണുവിൻ്റെ ജനനം. മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുള്ള അഭിനേതാവാണ് നെടുമുടി വേണു. മലയാള സിനിമാ മേഖലയ്ക്ക് നഷ്ടമായത് കുടുംബത്തിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെ തന്നെയാണ്. അച്ഛനും അപ്പൂപ്പനും അമ്മാവനും സഹോദരനും മണവാളനും കൂട്ടുകാരനും എന്തിനേറെ ഹാസ്യകഥാപാത്രങ്ങളും വില്ലനിസവും വരെ ഈ കൈകളിൽ സുഭദ്രമായിരുന്നു.