ലച്ചുവിന്റെ സിദ്ദുവായി എത്തുന്നത് റോബിനോ? വൈറലായി ചിത്രങ്ങൾ

മലയാളികളുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും, കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം പരമ്പരയുടെ രണ്ടാം ഭാഗം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്, ഇപ്പോൾ വൈറൽ ആകുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പങ്കുവെച്ച ചിത്രങ്ങൾആണ് , ഉപ്പും മുളകും താരങ്ങൾക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്, നിരവധിപേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്, ഉപ്പും മുളകിലും എത്തുന്നുണ്ടോ, ലച്ചുവിന്റെ ഭർത്താവ് സിദ്ധുവായി എത്തുന്നത് റോബിനാണോ എന്ന് നിരവധി പേരാണ് ചോദിക്കുന്നത്.

ബിഗ്‌ബോസിലെ ഈതവണത്തെ മികച്ച മത്സരാർത്ഥി ആയിരുന്നു റോബിൻ, . ഫൈനല്‍ ഫൈവ് പ്രതീക്ഷ നിലനിര്‍ത്തിയ റോബിന് പക്ഷേ ഷോ പൂര്‍ത്തിയാക്കാന്‍ ആയില്ല. സഹമത്സരാര്‍ഥിയായ റിയാസ് സലിമിനെ ശാരീരികമായി കൈയേറ്റം ചെയ്തതോടെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

ഷോയില്‍ നിന്നും പുറത്തിറങ്ങിയ റോബിനെ തേടി സിനിമയില്‍ അവസരം എത്തുകയും ചെയ്തു. പ്രമുഖ നിര്‍മാതാവ് സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്.

‘ഡോ. റോബിന്‍ രാധാകൃഷ്ണന്‍ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവര്‍ ഉയര്‍ന്ന് വരിക തന്നെ ചെയ്യും. ന്യൂജെന്‍ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീര്‍ചയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുന്‍പോട്ട് പോകാനാവൂ’, എന്നാണ് സന്തോഷ് ടി കുരുവിള റോബിനെ സിനിമയില്‍ എടുത്തശേഷം സമൂഹ മാധ്യമത്തില്‍ കുറിച്ചത്.