ബിഗ് ബോസ്സിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ആണ് റോബിൻ. ഡോക്ടർ റോബിൻ എന്ന് പറഞ്ഞാൽ ആയിരിക്കും പ്രേക്ഷകർക്ക് ഒന്ന് കൂടി സുപരിചിതം. നിരവധി ആരാധകരെ കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. റോബിൻ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതോടെ പരുപാടിക് എതിരെ വലിയ വിമർശനങ്ങൾ തന്നെ ആണ് ഉയർന്നത്. അതിനു ശേഷം റോബിൻ പങ്കെടുക്കുന്ന പരിപാടികൾക്ക് ഒക്കെ നിരവധി ആരാധകൻ ആണ് താരത്തെ കാണാൻ വേണ്ടി എത്തിയത്.
ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ശാലു ശാലിനി എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രിയപ്പെട്ട ഡോക്ടർ റോബിൻ. നിങ്ങളോടുള്ള എല്ലാ ബഹുമാനവും വച്ചു കൊണ്ടു തന്നെ പറയട്ടെ. നിങ്ങളുടെ ഫാൻസിനെ അടക്കി നിർത്തേണ്ട പൂർണ ഉത്തരവാദിത്തം നിങ്ങൾക്ക് തന്നെയാണ്. റോബിനെ വളർത്തി വലുതാക്കി ഇന്ന് കാണുന്ന നിലയിലേക്ക് ഉയർത്തിയത് അദ്ദേഹത്തിന്റെ ആരാധകർ തന്നെയാണെന്നത് സത്യമാണ്.
എന്നാൽ ആ വളർത്തി വലുതാക്കിയവർ തന്നെ അദ്ദേഹത്തിന്റെ ശാപമായി കൊണ്ടിരിക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്. ഇതിപ്പോൾ പറയാൻ കാരണം ഇന്ന് വൈകുന്നെരം നടന്ന ഒരു ഇന്റർവ്യൂവും അതേ തുടർന്ന് റോബിൻ ഫാൻസുണ്ടാക്കിയ പ്രശ്നങ്ങളും കണ്ടിട്ടാണ്. ഒരു ഇന്റർവ്യു എടുക്കാൻ പോകുന്ന ആളെ സംബന്ധിച്ച് മാക്സിമം ചോദ്യങ്ങൾ ചോദിക്കുക എന്നത് അവരുടെ ജോലിയാണ്. ഇവിടെ റിപ്പോട്ടർമാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് റോബിനും മാന്യമായി മറുപടി കൊടുക്കുന്നുണ്ട്.
എന്നാൽ അതിനിടയിൽ അദ്ദേഹത്തിന്റെ ചില ആരാധകർ പ്രശ്നമുണ്ടാക്കി. റോബിന് ഇല്ലാത്ത ചൊറിച്ചിലാണ് അദ്ദേഹത്തിന്റെ ഫാൻസ് കാണിക്കുന്നത്. ആരാധന നല്ലതാണ്. ഒരു പരിധി വരെ മാത്രം. ആരാധന മൂത്ത് കേരളം കത്തിക്കാൻ നടന്നവരെയൊക്കെ നമ്മൾ കണ്ടതാണ്. പരിധി കടന്നാൽ ഈ ആരാധകർ തന്നെയാവും അയാളുടെ തകർച്ചക്ക് കാരണനാകുന്നതും. ഡോക്ടർ റോബിന് അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്നുമാണ് പോസ്റ്റ്.
ബോധമില്ലാത്തവന്റെയും അതിനു ചേർന്ന അയാളുടെ ഫാന്സിന്റെയും കാര്യം ഇവിടെ എന്തിനു പറയുന്നു, ഈ പോസ്റ്റ് ഇട്ട ആള് വീഡിയോ കണ്ടത് തന്നെ ആവും എന്ന് കരുതുന്നു ഒരു പരിപാടിക്ക് വന്ന ആളോട് മാന്യമായി ചോദിക്കാമായിരുന്നു പ്രവോക്ക് ചെയ്യുന്ന ചോദ്യങ്ങൾ അതിന് മാന്യമായി ആണ് റോബിൻ മറുപടി കൊടുത്തത് ഇത് കണ്ട് കൊണ്ട് നിന്ന യൂട്യൂബ് ചാനലുകളുടെ ആളുകൾ ചോദ്യങ്ങൾ ചോദിക്കുന്ന രീതിയും ചോദ്യങ്ങളും ശരിയല്ല എന്ന് കണ്ടു റോബിനോട് പോവാൻ പറയുകയും ഇതേ തുടർന്ന് ചോദ്യങ്ങൾ ചോദിച്ച ആളും പോവാൻ പറഞ്ഞവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി അതും പറഞ്ഞ് തീർത്താണ് റോബിൻ പോയത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.