ഒരുപാട് കഷ്ട്ടപെട്ടത് കൊണ്ട് ഇനി ഒരു പണി എടുത്തില്ലെങ്കിലും ജീവിക്കാനുള്ള പണം എന്റെ കയ്യിൽ ഉണ്ട്


സോഷ്യൽ മീഡിയയിൽ വളരെ ആരാധകർ ഉള്ള താരം ആണ് റോബിൻ രാധാകൃഷ്ണൻ. വളരെ പെട്ടന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം എന്ന നിലയിൽ റോബിൻ ശ്രദ്ധ നേടുകയും ചെയ്തു. ഒരു പക്ഷെ ഇത്ര നാളത്തെ മലയാളം ബിഗ് ബോസ് മത്സരങ്ങളിൽ റോബിനോളം ആരാധകർ ഉണ്ടായ മറ്റൊരു മത്സരാര്ഥിയും ഇല്ല എന്ന് തന്നെ പറയാം. അത് പോലെ തന്നെ നിരവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ റോബിൻ തന്റെ വരുമാനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. റോബിന്റെ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ ഒരു ഏഴു കൊല്ലം ആയി ഞാൻ ഡ്യുട്ടി മെഡിക്കൽ ഓഫിസർ ആയി ജോലി ചെയ്യുന്നുണ്ട്. നൈറ്റ് ഒക്കെ 12 മണിക്കൂർ ആണ് ഡ്യൂട്ടി. ഏകദേശം ഒരു ലക്ഷം രൂപയോട് അടുപ്പിച്ച് വരുമാനം എനിക്ക് ഉണ്ട്.

അത് ഞാൻ വളരെ കഷ്ട്ടപെട്ടു ഉണ്ടാക്കുന്ന പണം ആണ്. ദിവസം പതിനാലു മണിക്കൂർ ഒക്കെ ജോലി ചെയ്താണ് ഞാൻ അത്രയും തുക സമ്പാദിച്ച് കൊണ്ടിരുന്നത്. പിന്നെ ഈ ബിഗ് ബോസ്സിന്റെ ഈ ഒരു വര്ഷം ഞാൻ ചെയ്ത കാര്യം എന്താണെന്നു വെച്ചാൽ മാക്സിമം ബ്രാൻഡിങ്ങും കാര്യങ്ങളും ഒക്കെ ചെയ്ത് അന്ന് കിട്ടിയ സ്ലറിയുടെ ഒരു രണ്ടു മടങ്, ഏകദേശം മൂന്നു ലക്ഷം രൂപയോളം കിട്ടുന്ന രീതിയിൽ ഞാൻ ഫിക്സഡ് ഇടുന്നുണ്ട്.

എന്ന് വെച്ചാൽ ലൈഫ് ലോങ്ങ് സെറ്റിൽ ചെയ്തു. ഇനി ഇപ്പോൾ ഒരു ജോലിയും ചെയ്യാതെ ഞാൻ വീട്ടിൽ ഇരുന്നാലും എനിക്ക് ലൈഫ് ലോങ്ങ് ജീവിക്കാനുള്ള വക ഉണ്ട്. എനിക്ക് ഒരു ടാർഗറ്റ് ഉണ്ടായിരുന്നു, ഇത്ര രൂപ ഫിക്സഡ് ഇടണം എന്ന്. അത് ഞാൻ നേടി കഴിഞ്ഞു. അത്യാവിശം തരക്കേട്‌ ഇല്ലാതെ ജീവിക്കാനുള്ള തുകയും മാസാമാസം എനിക്ക് പലിശ കിട്ടുന്നുണ്ട്. നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് സുഖമായി ജീവിക്കണം എന്നാണ്.

അല്ലാതെ കഷ്ടപ്പെട്ട് ജീവിക്കണം എന്ന് ആരും ആഗ്രഹിക്കില്ല. ഈ കഴിഞ്ഞ ഒരു വര്ഷം ഞാൻ ഒരുപാട് കഷ്ട്ടപെട്ടു, ഓടി നടന്നു ഇനാഗുറേഷനും എല്ലാം ചെയ്തു ഒരു തുക ഞാൻ നേടി. ഇനി ഒരു ജോലിക് പോയില്ലെങ്കിലും എനിക്ക് സുഖമായി വീട്ടിൽ ഇരുന്നു ജീവിക്കാൻ ഉള്ള വരുമാനം ഞാൻ ഉണ്ടാക്കി കഴിഞ്ഞു. ഒരു ലൈഫ് ടൈം സെറ്റിൽമെന്റ് ചെയ്യാൻ എനിക്ക് കഴിഞ്ഞു എന്നും ആണ് റോബിൻ അഭിമുഖത്തിൽ പറഞ്ഞത്.