മാരാർ ഇതിൽ കൂടുതൽ നാണം കെടാൻ ഇനി വേറെ ഉണ്ടോ


മുൻ ബിഗ് ബോസ് മത്സരാർത്ഥികളായ റോബിനും രജിത്ത് കുമാറും ബിഗ് ബോസ്സിൽ ഗസ്റ്റ് ആയി വന്നതോടെ വലിയ ആവേശത്തിൽ ആണ് ആരാധകരും. തങ്ങളുടെ പ്രിയ താരങ്ങളെ എല്ലാം വീണ്ടും ബിഗ് ബോസ്സിൽ കാണാൻ ആഗ്രഹിച്ച ആരാധകർക്ക് വലിയ ഒരു സർപ്രൈസ് ആണ് ബിഗ് ബോസും ഒരുക്കിയത്. എന്നാൽ ബിഗ് ബോസ് വീട്ടിൽ ഉള്ളവർ ഇവരെ കണ്ടു അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് വേണം പറയാൻ.

കാരണം ഇവർ ബിഗ് ബോസ്സിലേക്ക് വീണ്ടും വരുമെന്ന് മത്സരാർത്ഥികൾ വിചാരിച്ചിട്ടില്ല. എന്നാൽ ബിഗ് ബോസിന് വെളിയിൽ വെച്ച് റോബിനെതിരെ ചില വിമർശനങ്ങൾ ഉന്നയിച്ച വ്യക്തിയാണ് അഖിൽ മാരാർ. അഖിൽ മാരാരും ഈ തവണ ബിഗ് ബോസ്സിൽ ഉണ്ട്. റോബിനെ കണ്ടതോടെ അഖിൽ ഇനി എന്ത് ചെയ്യുമെന്ന് ആണ് ബിഗ് ബോസ് പ്രേക്ഷകർ പറയുന്നത്, കാരണം റോബിനെതിരെ പരാമർശം സോഷ്യൽ മീഡിയയിൽ നടത്തിയ ആൾ ആണ് അഖിൽ.

ഇപ്പോഴിതാ ബിഗ് ബോസ് പ്രേമികളുടെ ഗ്രൂപ്പിൽ ദിവ്യ എസ് എന്ന ആരാധിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പണി ചെയ്യാതെ മാറി നിന്ന മാരാർ പണി പോകുമെന്നു പേടിച്ചു പണി ചെയ്യാൻ വന്നേപ്പോൾ റോബിന്റെ വക മുട്ടൻ പണി രണ്ടാം ദിനവും. വാട്ട് എ സ്വീറ്റ് റിവഞ്ച് ഡോക്ടർ റോബിൻ. ഒരു ചാറ്റർജി ഇല്ലാതെ സീസൺ 4 ഇൽ കണ്ട റോബിൻ അല്ലാ സീസൺ 5 ഇൽ.

മാരാർ ഇതിൽ കൂടുതൽ നാണം കെടാൻ ഇല്ലാ. താങ്ക് യു ബിഗ് ബോസ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളാണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. തന്തയ്ക്ക് പിറന്നോണ്ടാണ് തന്തയില്ലായ്മ രണ്ടു പേരു കേൾക്കേ പറഞ്ഞവനെ കൊണ്ട് ഈ പണി നാല് പേര് കാണെ ചെയ്യിപ്പിക്കുന്നത്, ടാസ്ക് ചെയ്യലാണ് ഇതിന്റെ ഉള്ളിൽ കണ്ടസ്റ്റന്റ് ചെയ്യേണ്ടത് മാരാർ അത് ഭംഗിയായി ചെയ്തു.

അവനെക്കൊണ്ട് പുറം തടവിക്കാൻ കൽപ്പന ഇട്ട ഗസ്റ്റ് റോളിൽ വന്ന ഡോക്ടർ എന്ന അൽപന ഇത്രയൊക്കെ സാധിക്കൂ മാരാർ, സത്യം. ഈ വെട്ടാ വളിയനെ ഒക്കെ മസ്സാജ് ചെയ്യേണ്ടി വന്ന മാരാരുടെ അവസ്ഥ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.