ഒരു ആശുപത്രിയിലും റോബിൻ ജോലിക്ക് പോകുന്നതായി അറിവില്ല


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ്സിൽ മത്സരിക്കാൻ വന്നതോടെ ആണ് താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. നിരവധി ആരാധകരെ ആണ് താരം കുറഞ്ഞ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ റോബിനു ആരാധകരും ഏറെ ആയിരുന്നു. ബിഗ് ബോസ്സിൽ നിന്നും താരം പുറത്ത് പോയത് വലിയ രീതിയിൽ ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്ത് വന്ന താരത്തിന് ഗംഭീര വരവേൽപ്പ് ആണ് ആരാധകരിൽ നിന്ന് ലഭിച്ചത്.

ഡോക്ടർ ആയിരുന്ന താരം ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ഉദ്ഘാടന ചടങ്ങുകളും മറ്റുമായി തിരക്കിലാണ് താരം. അടുത്തിടെ ആണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് താരത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, റോബിൻ രാധ കൃഷ്ണനെ പറ്റി എന്താണ് അഭിപ്രായം? ആൾക്ക് എന്താണ് വരുമാനമാർഗം എന്ന് ഇടയ്ക്ക് ഞാൻ ഓർക്കാറുണ്ട്.. ഒരു ആശുപത്രിയിലും ആള് ജോലിക്ക് പോവുന്നതായി അറിവില്ല. എന്തായാലും “ആരതി ” പൊടിയെ കിട്ടിയതോടെ ആൾടെ ലൈഫ് സെറ്റിൽ ആയി. ലോഡ് കണക്കിന് പോസ്റ്റുകൾ ആണ് റോബിനെ സോപ്പോർട്ട് ചെയ്ത്, ബിഗ് ബോസ് സമയത്ത് ഞാൻ ഇട്ടത്. എന്നിട്ട് എനിക്ക് ഒരു “ഹായ് ” പോലും പഹയൻ തന്നില്ല എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

പുള്ളി എപ്പോളും പോസിറ്റീവ് , ലിവിങ് ഇൻ പ്രസേൻഡ് കേരക്റ്റെർ ആണ്. ക്യാഷ് ഉള്ള വീട്ടിലെ ചെക്കനാണ് അപ്പൊ നോ പ്രോബ്ലം, ഇദ്ദേഹം പറഞ്ഞിട്ടുണ്ട് ഈ ചെറിയ കാലയളവിൽ ഉണ്ടാക്കിയ അത്യാവിശ്യം വലിയ ഒരു സംഖ്യ എഫ് ഡി ആയി ഇട്ടിട്ടുണ്ട് എന്ന്. ഇനിയുളള കാലം ഒരു പണിക്കും പോയില്ലെങ്കിലും അടിച്ചുപൊളിച്ചു ജീവിക്കാനുളള വരുമാനം അതിൽ നിന്ന് കിട്ടും,  കൊച്ചുപെൺപിള്ളാർമുതൽ യുവതികളും അമ്മൂമ്മമാർ വരെ അടങ്ങുന്ന വൻ സ്തീജനങ്ങളുടെ പടതന്നെ ഉണ്ട് ഇവൻ്റെ ഫാൻബെയ്സ് ആയി. ഇവൻ്റെ ഒരു നോട്ടത്തിനായി ആഗ്രഹിക്കുന്ന നിരവധി സ്ത്രീകൾ ഉണ്ട് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനുവരുന്നത് .