അങ്ങനെ മാനസമൈന പാടിനടക്കാൻ ഒന്നും എന്നെ കിട്ടില്ല, മാസ്സ് മറുപടിയുമായി റോബിൻ

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിരവധി ആരാധകരുള്ള ഒരു മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ 100 ദിവസങ്ങൾ നില്കാൻ റോബിന് സാധിച്ചിരുന്നില്ല. ഫൈനലിൽ എത്താൻ അർഹതയുള്ള ഒരു മത്സരാർഥി തന്നെയായിരുന്നു റോബിൻ. ഒരുപക്ഷെ റോബിൻ തന്നെയായിരുന്നു വിന്നർ ആയി മാറേണ്ടത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് റോബിൻ മത്സരത്തിൽ നിന്നും മാറ്റപ്പെടുകയായിരുന്നു ചെയ്തത്. വൈൽഡ് കാർഡ് എൻട്രി കിട്ടിയ റിയാസ് സലീമിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നതിന്റെ പേരിൽ ആണ് റോബിൻ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് വന്നത്. എഴുപതാം ദിവസം ബിഗ് ബോസിൽ നിന്നും പുറത്തായ ഡോക്ടറെ സ്വീകരിക്കുവാൻ വേണ്ടി കേരളക്കര മുഴുവൻ എയർപോർട്ടിൽ എത്തുകയായിരുന്നു ചെയ്തത്. ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ താൻ ദിൽഷയെ വിവാഹം കഴിക്കുമെന്നും റോബിൻ പറഞ്ഞിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ദിൽഷ ലൈവിൽ എത്തിയിരുന്നു, താൻ റോബിനും ബ്ലെസ്സലിയുമായുള്ള എല്ലാ സൗഹൃദവും അവസാനിപ്പിക്കുന്നു എന്നാണ് ദിൽഷ പറഞ്ഞത്, ഞാൻ കാണിച്ച സത്യസന്ധത അവർ തിരിച്ച് കാണിച്ചില്ല, അതുകൊണ്ട് ഇനി അവരുമായി യാതൊരു വിധ ബന്ധവും ഇല്ല എന്നാണ് ദില്ഷ പറഞ്ഞത്, ഇതിനു മറുപടിയുമായി റോബിനും എത്തിയിരുന്നു, എല്ലാ സ്വപ്നങ്ങളും നടക്കട്ടെ, എല്ലാ അനുഗ്രഹങ്ങളും നേരുന്നു എന്നാണ് റോബിൻ ദിൽഷയുടെ വീഡിയോയ്ക്ക് മറുപടി നൽകിയതും, അതിനു പിന്നാലെ ദിൽഷക്കെതിരെ ശക്തമായ ഡീഗ്രേഡിങ് ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്, ഇതിനിടയിൽ പോപ്പീസിൻ്റെ പെരിന്തൽമണ്ണ ഷോറൂമിൻ്റെ ഉദിഘാടനത്തിയ റോബിൻ പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.

തന്റെ ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് റോബിൻ ദിൽഷയെക്കുറിച്ച് പറഞ്ഞത്, തനിക്ക് വിഷമമൊന്നുമില്ല, തനിക്ക് ഇത്രയും ജനങ്ങളുടെ സ്നേഹമില്ലെ അതുമതിയെന്ന് റോബിൻ വ്യക്തമാക്കി, ദില്ഷാ പോയതിന്റെ പേരിൽ താൻ മാനസ മൈന പാടി നടക്കില്ലെന്നും അതിനു തനിക്ക് സമയം ഇല്ലെന്നും റോബിൻ വ്യകതമാക്കി.