തന്റെ ജീവിതത്തിലെ പുതിയ തീരുമാനങ്ങളെക്കുറിച്ച് റോബിൻ രാധാകൃഷ്ണൻ

ബിഗ്‌ബോസിൽ കൂടി  ഏറെ ശ്രദ്ധ നേടിയ ആളാണ് റോബിൻ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോബിനെക്കുറിച്ചുള്ള വാർത്തകൾ ആണ് വന്നു കൊണ്ടിരിക്കുന്നത് മുഴുവൻ, ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ പ്രശ്നങ്ങളെക്കുറിച്ചും പുതിയ തീരുമാനങ്ങളെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് താരം, നഷ്ടങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും, നടന്ന കാര്യങ്ങൾ എല്ലാവര്ക്കും അറിയാം അതിൽ ആരെയും കുറ്റം പറയേണ്ട കാര്യമില്ല, ആരും ദിൽഷയെ ഡീ​ഗ്രേഡ് ചെയ്യേണ്ട, അവരുടെ ഫീലിങ്ങ്സ് മനസിലാക്കണം, ഞാൻ ഇപ്പോൾ വിഷമിച്ചിരിക്കുവല്ല, എനിക്കും ഫീലിങിസ് ഉണ്ടായിട്ടുണ്ട്. പക്ഷെ അതെ കുറിച്ച് തന്നെ ആലോചിച്ച് ഇരുന്ന് വിഷമിക്കാൻ ഞാൻ തയ്യാറല്ല. ഇനി ഒരു സെക്കന്റ് പോലും എന്റെ ജീവിതത്തിൽ എനിക്ക് പാഴാക്കാനില്ല. എന്റെ കരിയർ എനിക്ക് നോക്കണം. എനിക്ക് ഇനിയും ഒരു ലൈഫുണ്ടാകും, അതെല്ലാം കഴിഞ്ഞു പോയ കാര്യങ്ങൾ ആണ്, ഇനി അതിനെകുറിച്ച് ഓർത്തിരുന്നിട്ട് കാര്യമില്ല എന്നാണ് റോബിൻ പറഞ്ഞത്, ആരതിയുമായുള്ള ഗോസ്സിപ്പുകളെക്കുറിച്ചും റോബിൻ വ്യക്തമാക്കിയിരുന്നു, ഒരാളുടെ കൂടെയുള്ള ചിത്രം പോസ്റ്റ് ചെയ്താൽ അയാളുമായി പ്രണയത്തിൽ ആണെന്നാണോ അർഥം, ഓരോന്ന് പറയുന്നത് അവരുടെ കാഴ്ചപ്പാടാണ്, ഇപ്പോൾ എനിക്ക് പ്രാധാന്യം എന്റെ കരിയർ ആണ്, ഭാവിയിൽ എന്താണ് നടക്കുന്നത് എന്ന് ആർക്കും പറയാൻ പറ്റില്ല എന്നും റോബിൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ദില്ഷാ ലൈവിൽ എത്തി റോബിനെയും ബ്ലെസ്സലിയെയും കുറിച്ച് സംസാരിച്ചത്, ഇരുവരുമായുള്ള ബന്ധം താൻ അവസാനിപ്പിക്കുന്നു എന്നാണ് ദില്ഷാ പറഞ്ഞത്, എല്ലാ അഭിമുഖങ്ങളിലും ബ്ലെസ്ലിയെ കുറിച്ചോ ഡോക്ടറിനെ കുറിച്ചോ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ജെനുവിനായി ഒരു ഉത്തരം ഞാൻ കൊടുത്തിട്ടില്ല. അത് മൂലം ബ്ലെസ്ലിക്കോ ഡോക്ടറിനോ മോശമായി ഒന്നും ഉണ്ടാവരുത് എന്ന് കരുതി. ബിഗ് ബോസിലെ ആ വീഡിയോയെ പറ്റി പുറത്തിറങ്ങുമ്പോൾ തന്നെ മോശമായി കാണിക്കരുതെന്ന് ബ്ലെസ്ലി പറഞ്ഞിരുന്നു.

ഡോക്ടറിനെയും ബ്ലെസ്ലിയെയും ഞാൻ എതിർത്ത് സംസാരിച്ചിട്ടില്ല. ആ ബന്ധത്തിന് ഞാൻ മാത്രം വാല്യു ചെയ്തിട്ടുള്ളു എന്നതാണ് സത്യം. എനിക്കെതിരെ ഇത്രയൊക്കെ സംഭവിച്ചിട്ടും രണ്ട് പേരും എനെ ഒന്ന് സപ്പോർട്ട് ചെയ്തിട്ടു പോലുമില്ല. എന്നെ രണ്ട് പേരും ചേർന്ന് തട്ടി കളിക്കുകയാണ്. നിങ്ങൾ പറയുന്നുണ്ടല്ലോ യെസ് പറയൂ നോ പറയൂ. എനിക്ക് ഡോക്ടറിനോട് ഒരു ചെറിയ ഇഷ്ടമുണ്ട് അത് പ്രണയമാണോ എന്ന് പോലും അറിയില്ല. തനിക്ക് സമയം വേണമെന്ന് ഡോക്ടറോട് പറഞ്ഞിരുന്നതായും ദിൽഷ വീഡിയോയിൽ പറഞ്ഞു