ബിഗ് ബോസ്സിൽ നിന്നു ഇറങ്ങി കഴിഞ്ഞപ്പോൾ റോബിൻ പറഞ്ഞത് അങ്ങനെആണ്


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ ഫോണിലെ ശക്തനായ മത്സരാർത്ഥി ആയിരുന്ന റോബിൻ പരിപാടിയുടെ നിയമം തെറ്റിച്ചതിനെ തുടർന്ന് പരുപാടിയിൽ നിന്ന് പുറത്ത് വന്നിരുന്നു. വലിയ ജനപിന്തുണ ഉണ്ടായിരുന്ന സമായത്തതാണ് റോബിന്റെ എവിക്ഷൻ നടന്നത്. റോബിൻ പരുപാടിയിൽ നിന്ന് പുറത്തായത് ആരാധകർക്കും വലിയ ഷോക്ക് ആയിരുന്നു.

പരുപാടിയിൽ നിന്ന് പുറത്ത് വന്ന താരത്തിന് വലിയ സ്വീകരണമാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്ന റോബിൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താൻ ഇനി ബിഗ് ബോസ്സിന്റെ ഒരു സീസണിലേക്കും പോകില്ല എന്നാണ് റോബിൻ അന്ന് പറഞ്ഞത്. തന്നെ ഇനി ബിഗ് ബോസ്സിൽ മത്സരിക്കാൻ വിളിച്ചാലും താൻ ഇനി അങ്ങോട്ട് പോകില്ല എന്നാണ് റോബിൻ പറഞ്ഞത്.

ഇനി പോകുന്നെങ്കിൽ ബിഗ് ബോസ് ആൾറ്റിമേറ്റിലേക്ക് മാത്രമേ താൻ പോകു എന്നും അവിടെ വരുന്നവർ ഒക്കെ അത് പോലെ റേഞ്ച് ഉള്ളവർ ആണെന്നും അവിടെ പോയി ഇനി ഞാൻ കപ്പ് അടിച്ചോളാം എന്നുമാണ് റോബിൻ രാധാകൃഷണൻ അന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഈ വാക്കുകൾ ഒക്കെ പാടെ തെറ്റിച്ച് കൊണ്ടാണ് റോബിൻ ബിഗ് ബോസ് സീസൺ ഫൈവിലും ഗസ്റ്റ് ആയി എത്തിയത്.

എന്നാൽ ബിഗ് ബോസ്സിന്റെ ചരിത്ര സംഭവം തന്നെ ആകുകയായിരുന്നു റോബിന്റെ ഈ ഗസ്റ്റ് റോൾ. കാരണം ബിഗ് ബോസ് തന്നെ റോബിൻനെ പുറത്ത് ആക്കുകയായിരുന്നു. ആദ്യമായാണ് ബിഗ് ബോസ് ഒരു ഗസ്റ്റിനെ പരുപാടിയിൽ നിന്ന് പുറത്താകുന്നത്. അതും ആദ്യം നിയമം തെറ്റിച്ച് എന്ന പേരിൽ പരുപാടിയിൽ നിന്ന് പുറത്തായ മത്സരാർത്ഥിയെ തന്നെയാണ് അടുത്ത സീസണിലും ഗസ്റ്റ് ആയി കൊണ്ട് വന്നു പിന്നെയും പുറത്താകുന്നത്.