മുംബൈ പൊലീസിൽ റിയാസ് ഖാൻ പറയുന്ന ഓരോ ഡയലോഗും അത്രക്ക് ആകാംഷ ഉണ്ടാക്കുന്നവയായിരുന്നു


ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013 മേയ് മാസം പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ‘മുംബൈ പോലീസ്’. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ, അപർണ നായർ, ഹിമ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായ് ഒരു പ്രമുഖ നടൻ സ്വവർഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു ഇത്. നിഷാദ് ഹനീഫയാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ നടൻ റിയാസ് ഖാനും ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു,

താരത്തിന്റെ അഭിനയത്തിനെക്കുറിച്ച് സിനിഫൈൽ എന്ന ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു സിനിമയിൽ നമ്മൾ എത്ര നേരം ഒരു കഥാപാത്രം ചെയ്തു എന്നതിൽ അല്ല…എന്തു ചെയ്തു എന്നതിന് ആണ് പ്രാധാന്യം ….അതിനുള്ള മികച്ച ഉദാഹരണങ്ങളിൽ ഒന്ന്…. മുംബൈ പൊലീസ് റിയാസ് ഖാൻ നായകനായ പ്രിത്വിരാജ് പോലും കുറച്ചു നിമിഷത്തേക്ക് സ്ക്രീനിൽ നിന്ന് ശ്രദ്ധിക്കപ്പെടാതെ പോയ സമയം

റിയാസ് ഖാൻ പറയുന്ന ഓരോ ഡയലോഗും അത്രക്ക് ആകാംഷ ഉണ്ടാക്കുന്നവയായിരുന്നു… അതാണ് സത്യം…ആ സിനിമയുടെ ഗതി തന്നെ മാറ്റിയ നിമിഷം എന്നാണ്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘സുഖം സുഖകരം’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് വന്ന താരമാണ് റിയാസ് ഖാന്‍. പിന്നീട് മോഹൻലാൽ നായകനായ ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ പ്രതിനായക വേഷം അവതരിപ്പിച്ചു.

ആമിർ ഖാൻ നായകനായ ഗജനി എന്ന ഹിന്ദി ചിത്രത്തിലും റിയാസ് ഖാൻ അഭിനയിക്കുകയുണ്ടായി. വില്ലൻ കഥാപാത്രങ്ങളാണ് പ്രധാനമായും ഇദ്ദേഹം കൈകാര്യം ചെയ്യാറുള്ളത്. മജോ സി മാത്യു സംവിധാനം ചെയുന്ന ‘ഷാഡോ മാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇദ്ദേഹം. ഉമ റിയാസ് ഖാൻ ആണ് ഭാര്യ.