റിമി ടോമി സൂപ്പർ ഫോറിൽ നിന്നും പിന്മാറിയോ, നിരാശയോടെ ആരാധകർ

റിമി ടോമിയെ പരിചയമില്ലാത്ത മലയാളികൾ കുറവാണ്. ആദ്യ ഗാനം തന്നെ ഹിറ്റ് ആയതോടെ റിമി  ടോമിയുടെ ഭാഗ്യം കൂടി തെളിഞ്ഞത്. നിരവധി അവസരങ്ങൾ ആണ് പിന്നീട് റിമിയെ കാത്തിരുന്നത്. ഇന്നു മലയാളികളുടെ പ്രിയ താരമാണ് റിമി. സ്വന്തം വീട്ടിലെ കുട്ടിയോടുള്ള ഒരു സ്നേഹമാണ് മലയാളികൾക്ക് റിമിയോട് ഉള്ളത്. വർഷങ്ങൾ കൊണ്ട്  സംഗീത ലോകത്ത് സജീവമായി നിൽക്കുന്ന റിമി ഗായികയായി മാത്രമല്ല, നടിയായും അവതാരകയായും വിധികർത്താവായും എല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്. റിമിയെ അൽപ്പം പേടിയോടെയാണ് സിനിമ താരങ്ങൾ എല്ലാം കാണുന്നത് എന്നതാണ് സത്യം. കാരണം റിമി അടുത്ത സെക്കൻഡിൽ എന്താണ്  പറയുന്നത് എന്നോ പ്രവർത്തിക്കുന്നത് എന്നോ ഒരു ഐഡിയയും ആർക്കും ഉണ്ടായിരിക്കില്ല. റിമി അവതരിപ്പിച്ചിരുന്ന ഒന്നും ഒന്നും മൂന്ന് എന്ന റീലിറ്റി ഷോയിൽ എത്തിയ താരങ്ങളിൽ പലരും പറഞ്ഞിട്ടുള്ള കാര്യമാണിത്. റിമിയുടെ പരുപാടി ആണെന്ന് അറിഞ്ഞപ്പോൾ വരാൻ കുറച്ച് പേടി തോന്നിയിരുന്നു എന്നൊക്കെ. ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിക്കാൻ റിമിക്ക് അസാമാന്യ കഴിവാണ് ഉള്ളത്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിൽ ആണ് റിമി ഇപ്പോൾ ജഡ്ജായി എത്തിക്കൊണ്ടിരിക്കുന്നത്. പരിപാടിയിലെ താരത്തിന്റെ സംസാരവും തമാശകളും എല്ലാം തന്നെ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അത് അത് കൊണ്ട് തന്നെ റിമി പരിപാടിയുടെ ഒരു മുഖ്യ ഘടകം ആണ് എന്ന് തന്നെ പറയാം. എന്നാൽ കഴിഞ്ഞ എപ്പിസോഡുകളിൽ റിമി പരുപാടിയിൽ പങ്കെടുത്തില്ലായിരുന്നു. പരുപാടി സംപ്രേക്ഷണം ചെയ്തു ആദ്യമായി ആണ് റിമി പരുപാടിയിൽ പങ്കെടുക്കാതിരിക്കുന്നത്. ജഡ്ജിങ് സീറ്റിൽ റിമിയെ കാണാഞ്ഞപ്പോൾ തന്നെ താരത്തിന്റെ ആരാധകർ നിരാശർ ആയിരുന്നു. റിമി എവിടെ പോയി എന്ന ചോദ്യവും ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ റിമി തന്നെ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ്.

തനിക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ആണ് സൂപ്പർ ഫോറിൽ എത്താതിരുന്നത് എന്നും ഇപ്പോൾ അസുഖം ഭേദമായെന്നും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നും റിമി ആരാധകരെ അറിയിച്ചു. ഉടൻ തന്നെ താൻ സൂപ്പർ ഫോറിൽ തിരിച്ച് വരുമെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും താരം കൂട്ടിച്ചേർത്തു.