വീണ്ടും റിമിയുടെ ജീവിതത്തിലേക്ക് ആ സന്തോഷം എത്തുന്നു, ആശംസകളുമായി ആരാധകരും

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ആദ്യ ഗാനം തന്നെ ഹിറ്റ് ആയതോടെ റിമി  ടോമിയുടെ ഭാഗ്യം കൂടി തെളിഞ്ഞത്. നിരവധി അവസരങ്ങൾ ആണ് പിന്നീട് റിമിയെ കാത്തിരുന്നത്. ഇന്നു മലയാളികളുടെ പ്രിയ താരമാണ് റിമി. സ്വന്തം വീട്ടിലെ കുട്ടിയോടുള്ള ഒരു സ്നേഹമാണ് മലയാളികൾക്ക് റിമിയോട് ഉള്ളത്. വർഷങ്ങൾ കൊണ്ട്  സംഗീത ലോകത്ത് സജീവമായി നിൽക്കുന്ന റിമി ഗായികയായി മാത്രമല്ല, നടിയായും അവതാരകയായും വിധികർത്താവായും എല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്. റിമിയെ അൽപ്പം പേടിയോടെയാണ് സിനിമ താരങ്ങൾ എല്ലാം കാണുന്നത് എന്നതാണ് സത്യം. കാരണം റിമി അടുത്ത സെക്കൻഡിൽ എന്താണ്  പറയുന്നത് എന്നോ പ്രവർത്തിക്കുന്നത് എന്നോ ഒരു ഐഡിയയും ആർക്കും ഉണ്ടായിരിക്കില്ല. റിമി അവതരിപ്പിച്ചിരുന്ന ഒന്നും ഒന്നും മൂന്ന് എന്ന റീലിറ്റി ഷോയിൽ എത്തിയ താരങ്ങളിൽ പലരും പറഞ്ഞിട്ടുള്ള കാര്യമാണിത്. റിമിയുടെ പരുപാടി ആണെന്ന് അറിഞ്ഞപ്പോൾ വരാൻ കുറച്ച് പേടി തോന്നിയിരുന്നു എന്നൊക്കെ. ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിക്കാൻ റിമിക്ക് അസാമാന്യ കഴിവാണ് ഉള്ളത്.

അഭിനേത്രിയായി താരം നേരുത്തെ സിനിമയിൽ തിളങ്ങിയിട്ടുണ്ടെങ്കിലും അതികം സിനിമകളിൽ താരം സജീവമായിരുന്നില്ല. ഒന്ന് രണ്ടു ചിത്രങ്ങളിൽ മാത്രമായിരുന്നു റിമിഅഭിനയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് താരം. എന്നാൽ  ഈ തവണ ഒരു ചെറിയ വ്യത്യാസം ഉണ്ട്, എന്തെന്നാൽ ഇത്തവണ റിമി അഭിനയിക്കുന്നത് സിനിമയിൽ അല്ല, പകരം സീരിയലിൽ ആണ്. മഴവിൽ മനോരമയിൽ അടുത്ത ഇടയിൽ പുറത്തിറങ്ങിയ തുമ്പപ്പൂവ് എന്ന പരമ്പരയിൽ ആണ് റിമി അഭിനയിക്കുന്നത്. റിമി പരമ്പരയിൽ എത്തുന്നതിന്റെ പ്രമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് റിമി വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുന്നത്. റിമിയെ സീരിയലിൽ കാണുന്നതിന്റെ ആവേശത്തിൽ ആണ് ഇപ്പോൾ താരത്തിന്റെ ആരാധകരും. എന്നാൽ പരമ്പരയിൽ റിമി എത്തുന്നത് ഗസ്റ്റ് റോളിൽ ആണോ അതോ കുറച്ച് നാളത്തേക്ക് താരം പരമ്പരയിൽ കാണുമോ എന്നും വരുന്ന എപ്പിസോഡിലെ അറിയാൻ പറ്റു.

റിമിയോ, എന്നാൽ അടിപൊളി ആയിരിക്കും,ഇതിപ്പോ റിമി ടോമി ഇല്ലാത്ത ഒരു പ്രോഗ്രാം പോലും ഇല്ലാലോ മനോരമയിൽ, എന്നാ പിന്നെ തുമ്പപ്പൂ കാണാൻ തുടങ്ങാം ലെ, റിമി ചേച്ചി വരുന്ന എപ്പിസോഡ് പോളിക്കുo, റിമിചേച്ചിടെ ഒരു പാട്ടുകൂടെ ഉണ്ടായാൽ സൂപ്പർ തുടങ്ങി നിരവധി കമെന്റുകൾ ആണ് റിമി വരുന്ന എപ്പിസോഡിന്റെ പ്രമോ കണ്ട ആരാധകർ പറയുന്നത്.