പിഷാരടിക്ക് എന്തിനാണ് എന്നോട് ഇത്ര വിദ്വോഷമെന്നു പരസ്യമായി ചോദിച്ച് റിമി

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. വർഷങ്ങൾ കൊണ്ട്  സംഗീത ലോകത്ത് സജീവമായി നിൽക്കുന്ന റിമി ഗായികയായി മാത്രമല്ല, നടിയായും അവതാരകയായും വിധികർത്താവായും എല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്. റിമിയെ അൽപ്പം പേടിയോടെയാണ് സിനിമ താരങ്ങൾ എല്ലാം കാണുന്നത് എന്നതാണ് സത്യം. കാരണം റിമി അടുത്ത സെക്കൻഡിൽ എന്താണ്  പറയുന്നത് എന്നോ പ്രവർത്തിക്കുന്നത് എന്നോ ഒരു ഐഡിയയും ആർക്കും ഉണ്ടായിരിക്കില്ല. റിമി അവതരിപ്പിച്ചിരുന്ന ഒന്നും ഒന്നും മൂന്ന് എന്ന റീലിറ്റി ഷോയിൽ എത്തിയ താരങ്ങളിൽ പലരും പറഞ്ഞിട്ടുള്ള കാര്യമാണിത്. റിമിയുടെ പരുപാടി ആണെന്ന് അറിഞ്ഞപ്പോൾ വരാൻ കുറച്ച് പേടി തോന്നിയിരുന്നു എന്നൊക്കെ. ഇപ്പോൾ കൈരളി ടി വിയിൽ സംപ്രേക്ഷണം ചെയ്യന്ന ജെ ബി ജംക്ഷനിൽ അതിഥിയായി എത്തിയപ്പോൾ രമേശ് പിഷാരടിയും ഇതേ കാര്യം തന്നെ പറഞ്ഞിരുന്നു റിമി ടോമിയെ കുറിച്ച്. ഒരിക്കലും നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരാളാണ് റിമി എന്നാണ് പിഷാരടി പറഞ്ഞത്.

പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ, ഒരിക്കലും നമുക്ക് ഊഹിക്കാൻ കഴിയാത്ത ഒരാൾ ആണ് റിമി ടോമി. അവൾ എപ്പോൾ എന്താണ് ചെയ്യുന്നത് എന്ന് അവൾക്ക് പോലും അറിയില്ല. അവൾ ഒരു തമാശ പറഞ്ഞു സ്വയം പൊട്ടിച്ചിരിക്കുന്നത് കണ്ടു  നമ്മളും ചിരിക്കാൻ തുടങ്ങുമ്പോൾ അവൾ പെട്ടന്ന് സീരിയസ് ആയിട്ട് നമ്മളോട് അടുത്ത ചോദ്യം ചോദിക്കും. അടുത്ത സെക്കൻഡിൽ അവൾ ഏതായിരിക്കും പറയാൻ പോകുന്നത് എന്നോ ചെയ്യാൻ പോകുന്നത് എന്നോ നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല എന്നും പിഷാരടി പറയുന്നു. അപ്പോൾ തന്നെ പരുപാടിയിൽ റിമി ടോമിയുടെ ഒരു വീഡിയോ പ്ലേയ് ചെയ്യുന്നുണ്ട്. അതിൽ പിഷാരടിയോട് ഒരു ചോദ്യവുമായി എത്തുന്ന റിമിയെ ആണ് കാണുന്നത്. റിമി ചോദിച്ച ചോദ്യം ഇതാണ്, ഇത്ര വലിയ അടുത്ത സൗഹൃദം ഉണ്ടായിട്ടും പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്തയിൽ എന്തിനാണ് എന്നെ ഒഴിവാക്കിയത് എന്നും വേണ്ടപ്പെട്ടവരെ എല്ലാം ഉൾപ്പെടുത്തിയപ്പോൾ എന്നെ ഒഴിവാക്കിയത് ഞാൻ അപ്പോൾ വേണ്ടപെട്ടവൾ അല്ലായിരുന്നോ എന്നും എന്നോട് ഇത്ര വിദ്വെഷം വെച്ച് പുലർത്തിയിരുന്നോ എന്നുമാണ് റിമി ചോദിക്കുന്നത്.

ഇതിനു പിഷാരടി നൽകിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. ആ ചിത്രത്തിൽ ആകെ ഉള്ള ഗാനത്തിൽ ഒരു ഗാനത്തിൽ മാത്രമാണ് ഫീമെയിൽ വോയിസ് ഉള്ളത് എന്നും അത് ആകെ നാല് വരികൾ മാത്രമാണ് എന്നും പിഷാരടി പറഞ്ഞു. അനുശ്രീ ആയിരുന്നു ചിത്രത്തിൽ നായിക. അനുശ്രീയുടെ ശബ്‌ദവുമായി ജ്യോത്സനയുടെ ശബ്‌ദം ചേരുമെന്ന് തോന്നിയത് കൊണ്ടാണ് ആ നാല് വരികൾ പാടാൻ വേണ്ടി ജ്യോത്സ്‌നയെ ക്ഷണിച്ചത് എന്നും അല്ലാതെ റിമിയെ മനഃപൂർവം ഒഴിവാക്കിയത് അല്ല എന്നും പിഷാരടിയും പറഞ്ഞു.