തന്റെ ബലഹീനത എന്താണെന്ന് തുറന്ന് പറഞ്ഞു റിമി ടോമി

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഗായിക റിമി ടോമി. മീശമാധവൻ എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ഒപ്പം റിമി ടോമിയുടെ ഭാഗ്യം കൂടിയാണ് തെളിഞ്ഞത്. ചിത്രത്തിലെ ഹിറ്റ് ഗാനമായ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന ഗാനം പാടിക്കൊണ്ട് ആയിരുന്നു റിമി പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ചത്. വർഷങ്ങൾ കൊണ്ട്  സംഗീത ലോകത്ത് സജീവമായി നിൽക്കുന്ന റിമി ഗായികയായി മാത്രമല്ല, നടിയായും അവതാരകയായും വിധികർത്താവായും എല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്. റിമിയെ അൽപ്പം പേടിയോടെയാണ് സിനിമ താരങ്ങൾ എല്ലാം കാണുന്നത് എന്നതാണ് സത്യം. കാരണം റിമി അടുത്ത സെക്കൻഡിൽ എന്താണ്  പറയുന്നത് എന്നോ പ്രവർത്തിക്കുന്നത് എന്നോ ഒരു ഐഡിയയും ആർക്കും ഉണ്ടായിരിക്കില്ല. റിമി അവതരിപ്പിച്ചിരുന്ന ഒന്നും ഒന്നും മൂന്ന് എന്ന റീലിറ്റി ഷോയിൽ എത്തിയ താരങ്ങളിൽ പലരും പറഞ്ഞിട്ടുള്ള കാര്യമാണിത്. റിമിയുടെ പരുപാടി ആണെന്ന് അറിഞ്ഞപ്പോൾ വരാൻ കുറച്ച് പേടി തോന്നിയിരുന്നു എന്നൊക്കെ. ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിക്കാൻ റിമിക്ക് അസാമാന്യ കഴിവാണ് ഉള്ളത്.

പലപ്പോഴും റിമി ചെയ്യുന്നതും പറയുന്നതും എന്താണെന്ന് റിമിക്ക് പോലും അറിയാൻ കഴിയില്ല എന്നും അടുത്ത മിനിറ്റിൽ റിമി ചെയ്യാൻ പോകുന്ന പ്രവർത്തി എന്താണെന്നു നമുക്ക് ഊഹിക്കാൻ കഴിയില്ല എന്നും ഒരിക്കൽ രമേശ് പിഷാരടിയും പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ബലത്തെയും ബലഹീനതയും കുറിച്ച് തുറന്ന് പറയുകയാണ് റിമി ടോമി. റിമി ടോമിയുടെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ ആരോ എന്നോട് ചോദിച്ചു, എന്റെ ബലഹീനത എന്താണെന്ന്. ഞാൻ ഭയങ്കര സെന്സിറ്റിവ് ആയ ഒരു വ്യക്തി ആണെന്ന് അത് തന്നെയാണ് എന്റെ ബലഹീനത എന്നും ഞാൻ മറുപടി പറഞ്ഞു എന്നും റിമി പറയുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും ഒരുപാട് വിഷമിക്കുന്ന ഒരാൾ ആണ് ഞാൻ എന്നും അത് തന്നെയാണ് എന്റെ ഏറ്റവും വലിയ കുഴപ്പം എന്നും റിമി പറയുന്നു.

പിന്നെ അവർ എന്നോട് ചോദിച്ചത് എന്താണ് എന്റെ ബലം എന്നാണ്. എന്റെ ബലം എന്ന് എനിക്ക് തോന്നിയിട്ടുള്ളത് ചെറിയ കാര്യങ്ങളിൽ പോലും എനിക്ക് ഒരുപാട് സന്തോഷിക്കാൻ കഴിയാറുണ്ട്. ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ കാര്യങ്ങളിൽ പോലും ഒരുപാട് സന്തോഷിക്കാൻ എനിക്ക് കഴിയാറുണ്ടെന്നും ഒരുപക്ഷെ എനിക്ക് കിട്ടിയ ഒരു അനുഗ്രഹം ആയിരിക്കും അതെന്നും റിമി പറഞ്ഞു.

Leave a Comment