സ്വർണത്തളികയിൽ ഊണ് കഴിച്ച് റിമി, ബില്ല് കണ്ടുഞെട്ടി താരം

സ്റ്റൈലിഷ് ലുക്കിലൂടെയും മേക്കോവറിലൂടെയും ഓരോ ദിവസം കഴിയുന്തോറും ആരാധകരെ ഞെട്ടിക്കുകയാണ് റിമി ടോമി. റിമിയുടെ സൗന്ദര്യം കൂടിവരികയാണോയെന്ന സംശയവും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്ക് തോന്നാറുണ്ട്.ഗായിക, അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധ പതിപ്പിച്ച റിമിയിപ്പോൾ ഒരു ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏവരെയും അതിശയപ്പെടുത്തുന്ന മേക്കോവറാണ് റിമി നടത്തിയത്. തന്റെ മേക്കോവറിനു പിന്നിൽ വർക്കൗട്ടും യോഗയും മാത്രമാണെന്ന് റിമി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ലാൽ ജോസ് ചിത്രമായ മീശമാധവനിലെ ‘ ചിങ്ങമാസം’ എന്ന പാട്ട് പാടി മലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി മാറിയതാണ് റിമി ടോമി.

പാട്ടിലൂടെയും അവതരണത്തിലൂടെയും എന്തിനേറെ അഭിനയത്തിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു റിമി ടോമി തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആരാധകരുമായി റിമി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ റിമിക്ക് ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴും ആശ്വാസവാക്കുകളുമായി ആരാധകർ ഒപ്പമുണ്ടായിരുന്നു. റിമിക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്, തന്റെ യൂട്യൂബ് ചാനൽ വഴി തന്റെ വിശേഷങ്ങൾ എല്ലാം റിമി പങ്കുവെക്കാറുണ്ട്, ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. സ്വർണത്തളികയിൽ ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം, സഹോദരൻ റിങ്കുവിനൊപ്പം മഹാരാഷ്ട്രയിലെ ഹോട്ടലിൽ വച്ചു ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ ആണിത്. ഭക്ഷണം കഴിച്ച ശേഷം ബില്ല് കണ്ടു ഞെട്ടുന്ന റിമിയെയും വീഡിയോയിൽ കാണാം. ഓരോ വിഭവത്തിന്റെയും പേരും പ്രത്യേകതകളും ഗായിക പ്രേക്ഷകർക്കായി വിവരിക്കുന്നുമുണ്ട്.വിഭവസമൃദ്ധമായ ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമേ ആയിട്ടുള്ളു എന്നാണ് റിമി പറയുന്നത്

2008 ൽ വിവാഹിതയായ റിമി തന്റെ ദാമ്പത്യം അവസാനിപ്പിക്കുക ആയിരുന്നു, റിമി ടോമിയും റോയ്സും തമ്മി2019ലാണ് വിവാഹ മോചിതരായത്. ഒന്നിച്ചു മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി വിശേഷമായതിനാൽ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്.