റിമ കല്ലിങ്കലിന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

മലയാളികൾക്ക് ഏറെ സുപരിചിതർ ആയ താരദമ്പതികൾ ആണ് ആഷിക് അബുവും റിമ കല്ലിങ്കലും. പ്രണയിച്ച് വിവാഹിതർ ആയ ഇരുവരും വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. പല തരത്തിൽ ഉള്ള വിവാദങ്ങളും ഈ  ദമ്പതികൾക്ക് നേരെ ഉയർന്നു വന്നിരുന്നു എന്തങ്കിലും അതിനെ ഒന്നും വക വെയ്ക്കാതെ സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ് ഇരുവരും. ഇപ്പോൾ റഷ്യയിൽ നിന്ന് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് താര ദമ്പതികളുടേതായി പുറത്ത് വരുന്നത്. റിമ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും പ്രണയ നിമിഷങ്ങൾ കോർത്തിണക്കികൊണ്ടുള്ള ചിത്രങ്ങളും റിമ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ നിരവധി വിമർശനങ്ങൾ ആണ് റിമ പങ്കുവെച്ച ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

റിമയെ ബോഡി ഷെയിമിങ് നടത്തുന്ന തരത്തിൽ ഉള്ള കമെന്റുകൾ ആണ് ലഭിക്കുന്നതിൽ കൂടുതലും. മോഡേൺ വേഷത്തിൽ ഉള്ള റിമയുടെ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. മുസ്ലിമിന്റെ പേരും ചാത്തന്റെ കോലവും, ‘ഈ പ്രദര്‍ശനത്തിലൂടെ നിങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ഒരു ആത്മ നിര്‍വൃതി അല്ലേ…?’ ‘തുടക്കത്തില്‍ നല്ല പെണ്ണായിരുന്നു, സ്വയം നശിപ്പിച്ചു’ ‘ബീഫ് ലേഗ് പീസ് കടയില്‍ തൂകി വെച്ചിരിക്കുന്നത് പോലെ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫെമിനിസം ചര്‍ദ്ദിക്കുന്ന സമയം ജിം പോയാല്‍ ഉപകാരമായേനെ….’ തുടങ്ങി ശരീരത്തെ കളിയാക്കികൊണ്ടുള്ള നിരവധി കമെന്റുകൾ ആണ് റിമ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് ലഭിക്കുന്നത്.

എന്നാൽ ഇവയ്‌ക്കൊന്നും മറുപടി റിമ ഇത് വരെ നൽകിയിട്ടില്ല. വിമർശനങ്ങൾക്ക് കാതോർക്കാൻ തനിക് ഇപ്പോൾ സമയം ഇല്ലെന്നും ജീവിതത്തിലെ നല്ല സമയങ്ങൾ ആസ്വദിക്കുന്ന തിരക്കിൽ ആണ് താനും തന്റെ ഭർത്താവും എന്നും പറയാതെ പറയുകയാണ് റിമ തന്റെ പ്രവർത്തികളിൽ കൂടി. റഷ്യയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതിന്റെ ആദ്യ ദിവസം മുതൽ തന്നെ ഇരുവർക്കും എതിരെ പല തരത്തിൽ ഉള്ള സൈബർ ആക്രമണങ്ങളും ഉണ്ടാകുന്നുണ്ട്. എന്നാൽ അവയിൽ പലതിനും തക്ക മറുപടിയും റിമ നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ വരുന്ന മോശം കമെന്റുകൾ റിമ ശ്രധികുന്നതേ ഇല്ല എന്നതാണ് സത്യം.