റിമയുടെയും ആഷിഖിനെയും ജീവിതത്തിൽ പുതിയ സന്തോഷം കൂടി

മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാൾ ആണ് ആഷിക് അബു. നിരവധി നല്ല ചിത്രങ്ങൾ ആഷിക് അബുവിന്റെ സംവിധാനത്തിൽ മലയാള സിനിമയിൽ ഒരുങ്ങിയിട്ടുണ്ട്. നടിയും മോഡലും ആയ റിമ കല്ലിങ്കലിനെ ആണ് ആഷിക് അബു വിവാഹം കഴിച്ചത്. വളരെ ലളിതമായ രീതിയിൽ നടത്തിയ ഇരുവരുടെയും വിവാഹം ആരാധക ശ്രദ്ധ  നേടുകയും ചെയ്തിരുന്നു. സന്തോഷകരമായ ദാമ്പത്യവുമായി മുന്നോട്ട് പോകുകയാണ് ഈ ദമ്പതികൾ. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന നല്ല നിമിഷങ്ങൾ തങ്ങളുടെ ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം രീതിയിൽ ഉള്ള കമെന്റുകളും വിമർശനങ്ങളും ഒക്കെയായി ചിലർ എത്താറുണ്ട്. പലപ്പോഴും റിമയുടെ വസ്ത്രധാരണത്തെ വിമർശിച്ച് കൊണ്ടാണ് ആളുകൾ കൂടുതലും എത്തുന്നത്. എന്നാൽ ഇത്തരം കമെന്റുകളോടോ വിമര്ശനങ്ങളോടെ പ്രതികരിക്കാൻ താരദമ്പതികൾ പോകാറില്ല. മറ്റുള്ളവർ എന്ത് പറഞ്ഞാലും തങ്ങളുടെ ജീവിതം നിയന്ത്രിക്കുന്നത് തങ്ങൾ ആന്നെന്നു ഇരുവരും പലപ്പോഴും പറയാതെ പറയാറുമുണ്ട്.

ഇപ്പോഴിതാ ഇത്തരത്തിൽ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ പുതിയ ഒരു സന്തോഷം ആണ് റിമയും ആഷിക്കും ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിൽ തങ്ങളുടെ ഇഷ്ടവാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരദമ്പതികൾ. ആഡംബര വാഹനം ആയ എസ്‌യുവി ആണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ നിന്നാണ് ആഷിക് അബുവും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലും ചേര്‍ന്ന് പുതിയ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം റിമാ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ ആഷിക് അബു വോള്‍വോ സ്വന്തമാക്കിയിരിക്കുന്നത്. വോള്‍വോയുടെ പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിലെ ഏറ്റവും ആഡംബരമുള്ളതും സുരക്ഷിതവുമായ എക്‌സ്സി 90 എന്ന വാഹനം ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.

ക്രാഷ് ടെസ്റ്റും റോള്‍ഓവര്‍ ടെസ്റ്റും തുടങ്ങി പല സുരക്ഷാപരീക്ഷകളിലും ഒന്നാമനായി ഏറ്റവും സുരക്ഷിത എസ്യുവികളിലൊന്ന് എന്ന പേര് സ്വന്തമാക്കിയ വാഹനമാണ് എക്‌സ്സി 90. ഇന്നത്തെ വിലയിൽ ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓഫ് റോഡ് വില. നിരവധി ആരാധകർ ആണ് താരദമ്പതികൾക്ക് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്.