അതൊന്നും തുറന്ന് പറയാൻ ഒരു സ്ഥലം ഇല്ലായിരുന്നു, റിമ കല്ലിങ്കൽ

മലയാളി പ്രേഷകരുടെ പ്രിയങ്കരർ ആയ താരദമ്പതികൾ ആണ് ആഷിക് അബുവും റിമ കല്ലിങ്കലും. നിരവധി നല്ല ചിത്രങ്ങൾ ആഷിക് അബുവിന്റെ സംവിധാനത്തിൽ മലയാള സിനിമയിൽ ഒരുങ്ങിയിട്ടുണ്ട്. നടിയും മോഡലും ആയ റിമ കല്ലിങ്കലിനെ ആണ് ആഷിക് അബു വിവാഹം കഴിച്ചത്. വളരെ ലളിതമായ രീതിയിൽ നടത്തിയ ഇരുവരുടെയും വിവാഹം ആരാധക ശ്രദ്ധ  നേടുകയും ചെയ്തിരുന്നു. സന്തോഷകരമായ ദാമ്പത്യവുമായി മുന്നോട്ട് പോകുകയാണ് ഈ ദമ്പതികൾ. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന നല്ല നിമിഷങ്ങൾ തങ്ങളുടെ ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം രീതിയിൽ ഉള്ള കമെന്റുകളും വിമർശനങ്ങളും ഒക്കെയായി ചിലർ എത്താറുണ്ട്. പലപ്പോഴും റിമയുടെ വസ്ത്രധാരണത്തെ വിമർശിച്ച് കൊണ്ടാണ് ആളുകൾ കൂടുതലും എത്തുന്നത്. എന്നാൽ ഇത്തരം കമെന്റുകളോടോ വിമര്ശനങ്ങളോടെ പ്രതികരിക്കാൻ താരദമ്പതികൾ പോകാറില്ല. മറ്റുള്ളവർ എന്ത് പറഞ്ഞാലും തങ്ങളുടെ ജീവിതം നിയന്ത്രിക്കുന്നത് തങ്ങൾ ആന്നെന്നു ഇരുവരും പലപ്പോഴും പറയാതെ പറയാറുമുണ്ട്.

ഇപ്പോഴിതാ സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റിമ കല്ലിങ്കൽ. കാലം ഇത്ര കഴിഞ്ഞിട്ടും സിനിമ മേഖലയിൽ സ്ത്രീകൾക്ക് ഒരു പ്രശ്നം ഉണ്ടായാൽ അത് ചെന്ന് പറയാൻ ഒരു സ്ഥലം ഇല്ല എന്നാണ് റിമ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. റിമയുടെ വാക്കുകൾ ഇങ്ങനെ, സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് മോശം അനുഭവം നേരിടേണ്ടി വന്നാല്‍ അതുപറയാന്‍ ഒരു ഇടം ഇല്ല, അതും കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഇല്ല എന്നത് അവിശ്വസനീയമായ കാര്യം ആണെന്നും റിമ പറഞ്ഞു. റീജിയണല്‍ ഐ.എഫ്.എഫ്.കെയുടെ ഭാഗമായി കൊച്ചിയില്‍ നടത്തിയ ഓപ്പണ്‍ ഫോറത്തിലായിരുന്നു റിമ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക്  എതിരെ ഇതിനു മുൻപും റിമ പ്രതികരണവുമായി എത്തിയിരുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയും സിനിമയിലെ സ്ത്രീകളുടെ പ്രാധാന്യത്തിനെ കുറിച്ചും റിമ തന്റെ നിലപാടുകൾ ശക്തമായ ഭാഷയിൽ തന്നെ വ്യക്തമാക്കാറുണ്ട്. അത് കൊണ്ട് തന്നെ താരത്തിനെതിരെ പല തരത്തിൽ ഉള്ള വിമർശനങ്ങളും വരാറുണ്ട്. എന്നാൽ അതൊന്നും റിമ കാര്യമാക്കാറില്ല എന്നതാണ് സത്യം.