പ്രണയിച്ച ആളെ തന്നെ സ്വന്തമാക്കിയ രേവതിയുടെ ജീവിതത്തിൽ സംഭവിച്ചത്

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ആയിരുന്നു രേവതി. മലയാള സിനിമയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ എല്ലാം ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം എല്ലാം ശ്രദ്ധേയമായ വേഷത്തിൽ എത്തിയ താരം നിരവധി ചിത്രങ്ങളിൽ ആണ് ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ച് തീർത്തത്. തൊണ്ണൂറുകളിലെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം മോഹൻലാലിന്റെ നായിക ആയാളാണ് കൂടുതലും അഭിനയിച്ചത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ എല്ലാം ശ്രദ്ധ നേടിയതോടെ രേവതിക്കും ആരാധകർ ഏറെ ആയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളുടെ ഭാഗമായ രേവതി പ്രേക്ഷകർക്ക് തന്റെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു. മികച്ച ഒരു നടിമാത്രമല്ല താൻ എന്നും മികച്ച ഒരു നർത്തകി കൂടി ആണെന്നും രേവതി പലപ്പോഴും തെളിയിച്ചിട്ടുമുണ്ട്. പുതിയ മുഖം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ സുരേഷ് കുമാറിനെ താരം പരിചയപ്പെടുന്നത്. ഇരുവരുടെയും സൗഹൃദം പ്രണയമായി മാറിയതോടെ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതർ ആകുകയായിരുന്നു .

എന്നാൽ പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരുടെയും ദാമ്പത്യം അധികനാൾ നീണ്ടു നിന്നില്ല എന്നതാണ് സത്യം. വിവാഹശേഷം രേവതി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞു ഏകദേശം ആറു വർഷങ്ങൾ ആയപ്പോൾ തന്നെ ഇരുവരും വിവാഹമോചിതർ ആകുകയായിരുന്നു. പരസ്പ്പരം ചേർന്ന് പോകാൻ കഴിയില്ല എന്ന് മനസ്സിലായതോടെ വിവാഹമോചനം നേടാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. വിവാഹമോചിതർ ആയെങ്കിൽ തന്നെയും ഇപ്പോഴും വളരെ അടുത്ത സുഹൃത്തുക്കൾ ആണ് ഇരുവരും. വിവാഹമോചനം നേടി വർഷങ്ങൾക്ക് ഇപ്പുറവും ഇരുവരും തങ്ങളുടെ സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്.

വിവാഹമോചനം നേടിയെങ്കിലും രേവതി ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തുകയാണ് ഇപ്പോൾ. തന്റെ മകൾ ആണ് ഇന്ന് രേവതിയുടെ ലോകം. കുഞ്ഞു രേവതിയുടെ തന്നെ ആണോ എന്ന ചോദ്യം പലപ്പോഴും താരത്തിനോട് പ്രേക്ഷകർ ചോദിച്ചിരുന്നു എങ്കിലും  അതിനു ഒന്നും കൃത്യമായ മറുപടി താരം നൽകിയിരുന്നില്ല. ഇതോടെ താരത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ അത്തരത്തിൽ ഉള്ള വിമർശനങ്ങളോട് ഒന്നും താരം ഇത് വരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യം ആണ്.

Leave a Comment