ശ്രീകാന്ത് വെട്ടിയാർക്ക് എതിരെ ആരോപണവുമായി രേവതി സമ്പത്ത്

കഴിഞ്ഞ രണ്ടു ദിവസങ്ങളായി  സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് ശ്രീകാന്ത് വെട്ടിയാർ. ഇപ്പോൾ നടിയും മോഡലുമായ രേവതി സമ്പത്ത് ശ്രീകാന്തിനെതിരെ പങ്കുവെച്ച ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രേവതിയുടെ വാക്കുകൾ ഇങ്ങനെ, സോഷ്യൽ മീഡിയയിൽ ചില പ്രത്യേക കാരണങ്ങളെ ഫോക്കസ് നോക്കി അല്ലേൽ ഗെയിൻ നോക്കി മാത്രം ഫെമിനിസം ഇറക്കുന്ന ധാരാളം ഫെമിനിസ്റ്റുകൾ ഉണ്ട്. സ്ത്രീകളാണേലും /പുരുഷന്മാരാണേലും /ഏതു ജൻഡർ ആണെങ്കിലും ശരി. ശരി.സോഷ്യൽ മീഡിയയിൽ പുരോഗമനവും /ഫെമിനിസവും ഒക്കെ ഉള്ളത് വളരെ നല്ലത് തന്നെയാണ് അതൊരാവശ്യവുമാണ്. മറിച്ച്,നിത്യജീവിതത്തിൽ ഈ വാക്കുകൾക്കും എഴുത്തുകൾക്കും അതീതമായി സ്ഥിരം പോരാടികൊണ്ടിരിക്കുന്ന ഫെമിനിസ്റ്റുകളും ഉണ്ട്,അതിൽ ചിലർ സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആയിരിക്കും, മറ്റ് ചിലർക്ക് സോഷ്യൽ മീഡിയ ഉണ്ടാകില്ല. അങ്ങനെ വിവിധ തരം ആണ് ഉള്ളത്. ഒരു കാര്യം വളരെ പ്രാധാന്യമേറിയതാണ്. ഒറ്റയ്ക്ക്‌ നിന്ന് പോരാടുന്ന ധാരാളം സ്ത്രീകളുണ്ട് ഇവിടെ.

പല തരം പോരാട്ടങ്ങൾ നയിക്കുന്നവർ ആണ് അവർ. പുറത്തുള്ള സ്ത്രീ സംഘടനകളുടെ /മീഡിയയുടെ /ഫാൻ ഫോളോ ലിസ്റ്റുകളുടെ /സപ്പോർട്ട് ഗ്രൂപ്പുകളുടെ /പൊളിറ്റിക്കൽ ഗ്രൂപ്പുകളുടെ /പാർട്ടികളുടെ/നിയമ സംവിധാനങ്ങളുടെ മൗനങ്ങൾക്കെതിരെ നിത്യേന പോരാടുന്ന ധീരകൾ. ഒരു പ്രിവിലേജും ഈ പറയുന്ന സ്ത്രീകൾക്ക് ഉണ്ടാകുകയില്ല. അതിനാൽ തന്നെ പ്രിവിലേജുകളുടെ കണക്ക് നോക്കി മാത്രം ഇടപെടുന്ന സ്ത്രീ സംഘടനകൾ അവരെ കണ്ടില്ല എന്ന് നടിക്കും. സ്വന്തമായി പൊരുതാവുന്നതിന്റെ അങ്ങേയറ്റം അവർ ജീവിതത്തിൽ പൊരുതും.ആരെയും ഭയക്കാതെ അവർ പറയാനുള്ളതൊക്കെ സോഷ്യൽ മീഡിയയിൽ പറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ സോഷ്യൽ മീഡിയ കമന്റ്‌ ബോക്സുകളിൽ അവർക്ക് നേരെ ഉള്ള ഭീകരമായ അക്രമണങ്ങൾ നടക്കും.

ഇതാണ് ഒരു വലിയ റിയാലിറ്റി. ഒറ്റക്ക് പോരാടുന്ന ഫെമിനുസ്റ്റുകളും, പുരോഗമന വ്യക്തികളും എന്നും ഒറ്റക്കാണ്. ഒരു പക്ഷെ അവരെ മനസിലാക്കുന്ന തിരിച്ചറിയുന്ന അല്ലെങ്കിൽ അവർ അനുഭവിച്ച അതേ വേദനകൾ അനുഭവിക്കുന്ന വളരെ വളരെ കയ്യിലെണ്ണാവുന്ന മനുഷ്യർക്ക്‌ മാത്രമേ അവരെ മനസ്സിലക്കുവാനും അവരുടെ കൂടെ ഉണ്ടാകാനും സാധിക്കുള്ളു എന്ന് ഇനിയെങ്കിലും മനസിലാക്കാൻ ശ്രമിക്കൂ, ശ്രീകാന്ത് വെട്ടിയാർ എന്ന ഊളയുടെ ഫാൻസുകളെ.

Leave a Comment