ശോഭനയോ ഭാനുപ്രിയയോ മതിയെന്ന് മോഹൻലാൽ ഉൾപ്പെടെ ചിലർ പറഞ്ഞിരുന്നു

ഇന്നും മോഹൻലാൽ ആരാധകർ ഞെഞ്ചിലേറ്റിയിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദേവാസുരം. നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം മലയാള സിനിമയുടെ തന്നെ നാഴിക കല്ലിൽ ഒന്നായിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറവും ചിത്രത്തിനെ കുറിച്ച് ഉള്ള ആരാധകരുടെ പ്രശംസ അവസാനിച്ചിട്ടില്ല. മോഹൻലാലും നെടുമുടി വേണുവും ഇന്നസെന്റും രേവതിയും എല്ലാം ചേർന്ന് അവിസ്മരണീയമാക്കിയ ചിത്രം ഇന്നും മോഹൻലാൽ ആരാധകരുടെ മാത്രമല്ല, മലയാള സിനിമ പ്രേമികളുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ്. എന്നാൽ ചിത്രത്തിനെ കുറിച്ച് പല തരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം ഇന്നും പ്രചരിക്കുന്നത്. അതിൽ ഒന്ന് ദേവാസുരത്തിലേക്ക് രേവതിയെ ക്ഷണിച്ചത് മോഹൻലാൽ ആയിരുന്നു എന്നാണ്. ചിത്രത്തിന്റെ കഥ കേട്ട് കഴിഞ്ഞു നായികയായി രേവതി മതിയെന്ന് മോഹൻലാൽ ഐ വി ശശിയോട് പറയുകയായിരുന്നു എന്നും അങ്ങനെ ആണ് രേവതി ചിത്രത്തിൽ എത്തുന്നത് എന്നുമാണ് പ്രചരിക്കുന്ന വാർത്തകൾ.

എന്നാൽ ദേവാസുരം പോലെ ഇത്ര വലിയ ഒരു സിനിമയിൽ തനിക്ക് അഭിനയിക്കാൻ അവസരം തന്നത് മോഹൻലാൽ ആണെന്ന് അറിഞ്ഞിട്ട് കൂടി യാതൊരു വിധ നന്ദി വാക്കുകളും രേവതി മോഹൻലാലിനോട് പറഞ്ഞിരുന്നില്ല എന്നുമാണ് പ്രചരിച്ചിരുന്ന കഥകൾ. എന്നാൽ ഇതിന്റെ സത്യാവസ്ഥ രേവതി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മോഹൻലാൽ അല്ല, ഐ വി ശശിയാണ് തന്നെ ദേവാസുരത്തിലേക്ക് ക്ഷണിച്ചത് എന്നാണ് രേവതി പറഞ്ഞത്. ദേവാസുരത്തിലേക്ക് നായികയെ തിരഞ്ഞെടുക്കുന്ന സമയത്ത് മോഹൻലാൽ ഉൾപ്പെടെ ഉള്ള ചിലർ നിർദ്ദേശിച്ചത് ശോഭനയെയോ ഭാനുപ്രിയയോ ആയിരുന്നു. കാരണം ഇവർ രണ്ടു പേരും മികച്ച നർത്തകികൾ ആയിരുന്നു എന്നതാണ് അതിന്റെ കാരണവും.

എന്നാൽ ഐ വി ശശി സാർ ആയിരുന്നു ചിത്രത്തിൽ ഞാൻ അഭിനയിച്ചാൽ മതിയെന്ന് നിർദേശിച്ചതും അങ്ങനെ ആണ് താൻ ദേവാസുരത്തിൽ അഭിനയിക്കുന്നത് എന്നുമാണ് രേവതി പറഞ്ഞത്. അതിന്റെ കാരണം നെടുമുടി വേണുവിന്റെ മകളായും നീല കണ്ഠന്റെ തോൽവിക്ക് കാരണമാകുന്ന സ്ത്രീയായും ഞാൻ ചേരുമെന്ന് ശശി സാറിനു തോന്നിയത് കൊണ്ടാകാം ശശി സാർ ഞാൻ മതി എന്ന തീരുമാനത്തിൽ ഉറച്ച് നിന്നത് എന്നും അല്ലാതെ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു കഴമ്പും ഇല്ല എന്നും രേവതി പറഞ്ഞു.

Leave a Comment