രമേശ് പിഷാരടിക്കെതിരെ രശ്മി ആർ നായർ

രമേശ് പിഷാരടിയെ അറിയാത്ത മിനിസ്ക്രീൻ-ബിഗ് സ്ക്രീൻ പ്രേക്ഷകർ കുറവാണ്. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു എങ്കിലും അമർ അക്ബർ അന്തോണിയിലെ നല്ലവനായ ഉണ്ണിയുടെ ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. സംവിധായകൻ ആയും നടനായും അവതാരകനായും എല്ലാം സജീവമാണ് രമേശ് പിഷാരടി. തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ സംവിധാന തിരക്കുകളിൽ ആണ് താരം ഇപ്പോൾ. ഒരു പക്ഷെ സ്പോട്ടിൽ കൗണ്ടറുകൾ പറയാൻ രമേശ് പിഷാരടിയെ വെല്ലാൻ മറ്റൊരു താരവും ഇല്ല എന്ന് തന്നെ പറയാം.  2000- ത്തിൽ സലിംകുമാറിന്റെ കൊച്ചിൻ സ്റ്റാലിയൻസ് എന്ന മിമിക്രി ട്രൂപ്പിൽ ചേർന്ന പിഷാരടി നാല് വർഷത്തോളം അതിൽ പ്രവർത്തിച്ചു. പിന്നീട് ഏഷ്യാനെറ്റിലെ സിനിമാല പോലുള്ള കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തു. 2005- മുതൽ രമേഷ് പിഷാരടി ഏഷ്യാനെറ്റ് പ്ലസ്സിൽ ധർമ്മജനോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന കോമഡി പ്രോഗ്രാം ചെയ്യാൻ തുടങ്ങി. രമേഷ് പിഷാരടിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ പ്രോഗ്രാം. അതിനു ശേഷം ആണ് താരം സിനിമയിലേക്ക് എത്തുന്നത്. ആദ്യം നടനായും പിന്നീട് നായകനായും അഭിനയിച്ച താരം പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിൽ കൂടിയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പ്രേഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ഇന്ന് രമേശ് പിഷാരടി.

ഗാനഗന്ധർവൻ എന്ന ചിത്രത്തിന് ശേഷം താൻ വീണ്ടും സംവിധാനം  ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആണെന്നാണ് രമേശ് തന്റെ ഫേസ്ബുക്കിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ബാക്കി ജോലികളും ആരംഭിക്കുമെന്നും താരം പറഞ്ഞു. എന്നാൽ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താരം പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ രമേശ് പിഷാരടിയെ കളിയാക്കികൊണ്ട് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആർ നായർ. ‘പഞ്ചവര്‍ണ്ണ തത്ത ഗാനഗന്ധര്‍വ്വന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം രമേശ് പിഷാരടി വീണ്ടും സംവിധാനം ചെയ്യുന്നെന്ന്. കേരളത്തിന് എന്തോ കാര്യമായ സമയ ദോഷമുണ്ട് അല്ലെങ്കില്‍ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ’ എന്നുമാണ് രശ്മി പറയുന്നത്.

രെശ്മിയുടെ ഈ പോസ്റ്റിനെ എതിർത്ത് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. കൂടുതൽ പേരും പിഷാരടിക്ക് പിന്തുണ അറിയിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഒരു കലാകാരനെ ഇത് പോലെ പരസ്യമായി പരിഹസിക്കാൻ ഇവർ ആര് ആണ്, പിഷാരടി സിനിമ ചെയ്താലും ഇല്ലെങ്കിലും ഇവർക്ക് എന്താണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.