മോഹൻലാലിനെതിരെ വിമർശനവുമായി രശ്മി നായർ, പോസ്റ്റ് വൈറലാകുന്നു

അടുത്തിടെ മോഹൻലാലിന്റേതായി പുറത്തിറങ്ങിയ മലയാളം സിനിമ കണ്ട ഏറ്റവും വലിയ ചിത്രം ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി ഏകദേശം രണ്ടു വർഷങ്ങൾക്ക് ശേഷം ആണ് ചിത്രം പ്രദർശനത്തിനായി എത്തുന്നത്. ലോകം നേരിട്ട മഹാമാരി തന്നെ ആയിരുന്നു ചിത്രത്തിന്റെ റിലീസിന് വെല്ലുവിളി ആയി നിന്നത്. ആരാധകരുടെയും മലയാള സിനിമയുടെയും കാത്തിരിപ്പിനൊടുവിൽ ചിത്രം ഈ മാസം റിലീസിന് എത്തിയിരുന്നു. സമ്മിശ്ര  പ്രതികരണം ആണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ച് കൊണ്ടിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചിത്രം നൂറ് കോടി രൂപ മുതൽ  മുടക്കിൽ ഒരുങ്ങുന്നത്. മോഹൻലാലിന്റെ കേന്ദ്ര കഥാപാത്രം ആക്കിക്കൊണ്ട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. ഇപ്പോഴിതാ മോഡൽ ആയ രശ്മി ആർ നായർ ചിത്രത്തിനെ കുറിച്ച് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.

രെശ്മിയുടെ വാക്കുകൾ ഇങ്ങനെ, എനിക്കിപ്പോഴും മനസിലാകാത്ത രണ്ടു കാര്യങ്ങൾ ഉണ്ട് ഒന്ന് പ്രിയദർശൻ പോലെ ഒരു സംവിധായകൻ എന്ന് പറഞ്ഞാണ് രശ്മി തന്റെ പോസ്റ്റ് ആരംഭിക്കുന്നത്, പ്രിയദർശൻ പോലെ എന്ന് പറയുമ്പോൾ പ്രിയദർശൻ്റെ പത്തുമുപ്പതു വര്ഷം മുന്നേ ഉള്ള ഒരു സാധാരണ സിനിമയിലെ ഒരു ബിസ്കറ്റ് കമ്പനിയുടെ പേര് വരെ ഇന്നത്തെ ഏറ്റവും ഹൈപ്പ് ഉള്ള ന്യൂജെൻ സിനിമയിലെ ആർട്ട് പ്രോപ്പർട്ടി ആണ് എന്നാണ് രശ്മി പറയുന്നത്. അങ്ങനെ ഉള്ള ഒരു ലെജൻഡറി സംവിധായകൻ എങ്ങനെയാണ് ആ ബെട്ടിയിട്ട വാഴ തണ്ട് ടേക്ക് ഒക്കെ ഒകെ പറഞ്ഞത് എന്ന ചോദ്യം ആണ് ആദ്യം താരം ഉന്നയിക്കുന്നത്.കൂടാതെ, മോഹൻലാൽ എന്നത് ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജീവനുള്ള ബ്രാൻഡ് നെയിം ആണ് എന്നും അദ്ദേഹത്തിന് ലഭിക്കുന്ന ബ്രാൻഡ് വാല്യൂവിൽ മമ്മൂട്ടിയെങ്ങും അതിനടുത്തെങ്ങും വരില്ല എന്നും താരം പറയുന്നു.

അപ്പോൾ അങ്ങനെ ഉള്ള മോഹൻലാൽ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയെ ഇത്രയധികം ഹൈപ്പ് കൊടുത്തു തന്റെ ബ്രാൻഡ് വാല്യൂ സ്പോയിൽ ചെയ്യാൻ നോക്കിയത് എന്നാണ് താരം ആദ്യം ഉന്നയിക്കുന്ന ചോദ്യം. കൂടാതെ, ബോട്ടോക്സ് ഇഞ്ചക്ഷൻ അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ് എന്നും കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങൾക്കു ഒരു പരിധി ഉണ്ടല്ലോ എന്നും എന്നാൽ ഇത് മോഹൻലാൽ ഒഴികെ എല്ലാർക്കും മനസ്സിലായിട്ടും ഒരുകാലത്തു കാൽവിരലുകൾ വരെ അഭിനയിക്കും എന്ന് സംവിധായകർ പാടി പുകഴ്ത്തിയ ആ മനുഷ്യന് മാത്രം എന്തുകൊണ്ടാകും മനസിലാകാത്തത് എന്നുമാണ് രശ്മി ഉന്നയിക്കുന്ന മറ്റൊരു ചോദ്യം . ഒന്നുകിൽ ഇവർ രണ്ടും ഇപ്പോഴത്തെ ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഏതോ പാരലൽ ലോകത്താണ് ജീവിക്കുന്നത് . അല്ലെങ്കിൽ ഒരു ഗുണവും ഇല്ലാത്ത ഒരു ഉപജാപക വൃന്ദം ആണ് ഇതിനെല്ലാം കാരണം എന്നും പറഞ്ഞാണ് രശ്മി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.