മനോരമക്കാരെ കാണുന്ന വഴി തല്ലണം പിന്നെ കാര്യം തിരക്കണം

തന്റെ ആശയങ്ങളും നിലപാടുകളും യാതൊരു മടിയും കൂടാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഒരാൾ ആണ് രശ്മി ആർ നായർ. മോഡലും ആക്ടിവിസ്റ്റും ആയ രശ്മി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വനിതയുടെ കവർ പേജിനെ പരിഹസിച്ച് കൊണ്ട് രശ്മി പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ദിലീപും കാവ്യയും തങ്ങളുടെ മക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം ആണ് വനിതാ ഈ തവണ അവരുടെ കവർ ഫോട്ടോ ആക്കിയിരിക്കുന്നത്. ഇതിനെ വിമർശിച്ച് കനോടാണ് രശ്മി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വനിതകളുടെ സുഹൃത്തും വഴികാട്ടിയും  മനോരമക്കാരെ കാണുന്ന വഴി തല്ലണം പിന്നെ കാര്യം തിരക്കണം എന്ന് പറയുന്നതിന്റെ ഇന്നത്തെ കാരണം എന്ന കുറിപ്പിനൊപ്പം ആണ് രശ്മി വനിതയുടെ കവർ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.

ഏട്ടനെ ഒന്ന് വെളുപ്പിച്ച് എടുക്കാൻ എത്ര കോടി വാങ്ങിച്ച് ആയിരിക്കും ഈ ചിത്രം അടിച്ച് വന്നിട്ടുണ്ടാവുക, ചിത്രത്തിൽ ഉള്ള രണ്ട് പേരും വളരെ നല്ല വഴികാട്ടികളാണ് ഇവരെ കണ്ട് പഠിയ്ക്കണം വനിതകളും, കുട്ടികളും, വനിതകളുടെ നല്ല സുഹൃത്ത് തന്നെ, ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്ന വനിതാ അതിലും ബെസ്റ്റ് ആണ്…. ആരും ഇവരെ കണ്ട് പഠിക്കാതെ ഇരുന്നാൽ മതിയാരുന്നു, അവൻ്റെ സ്ട്രാറ്റജികൾ കേട്ടറിഞ്ഞിടത്തോളം ഒരുപാട് അസ്ഥികൂടങ്ങൾ അവൻ്റെ cupboardൽ കാണും. ഇവനുമോക്കെ ആരാധക വൃന്ദമുള്ള നാടാണിത്.അവിടെ മനോരമയും വാഴും. മനമില്ലാത്ത രമയും വാഴും, ഫ്രോഡുകൾ ആണ് വനിതകളുടെ വിജയം അത് സപ്പോർട്ട് ചെയ്യാൻ കുറേ ഊളകൾ ഉം, ഇതിലൂടെ ഒരു കാര്യം കൂടി മനസിലായി, കോവാലൻ ഒരു സൈബർ ആർമിയെ കൂടി വിലക്കെടുത്തിരിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളിൽ വെള്ള പൂശാൻ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്.

അടുത്ത ലക്കത്തിൽ ഗോവിന്ദ ചാമിയും കുടുംബവും മനസ്സ് തുറക്കുന്നു, തനിക്കും രണ്ട് പെണ്മക്കളാണെന്ന് ദിലീപ് ഓർക്കണമായിരുന്നു. നടിക്ക് വന്നത് പോലെ സ്വന്തം മക്കൾക്ക് വന്നാലേ മനസ്സിലാകു, തുടങ്ങി കമെന്റുകൾ അധികവും ദിലീപിനെതിരെ ഉള്ളതാണ്.