എന്റെ വിവാഹത്തെക്കുറിച്ചുള്ള അമ്മയുടെ കാഴ്ചപ്പാട് അങ്ങനെ ആണ്


അവതാരക എന്നാല്‍ മലയാളികളെ സംബന്ധിച്ച് അത് രഞ്ജിനി ഹരിദാസാണ്. അന്നും ഇന്നും ഒരു പരിപാടിയുടെ അവതാരകയ്ക്കും അവതാരകനുമൊക്കെ ഉണ്ടാകേണ്ട ഉര്‍ജ്ജവും സംസാരിക്കാനുള്ള മിടുക്കിനുമൊക്കെ മലയാളികള്‍ ഉദാഹരണം കാണിച്ചു കൊടുക്കുന്നത് രഞ്ജിനിയെയായിരിക്കും. ഒരു പരിപാടിയുടെ ആങ്കര്‍ എന്ന ജോലിയെ വാര്‍ത്തുടച്ച വ്യക്തിയാണ് രഞ്ജിനി. അതുവരെ ഉണ്ടായിരുന്ന സകല സങ്കല്‍പ്പങ്ങളും രഞ്ജിനി മാറ്റിയെഴുതുകയായിരുന്നു. അവതാരക എന്ന നിലയില്‍ വേറിട്ട മുഖമായി മാറിയ രഞ്ജിനി തന്റെ ഉറച്ച നിലപാടുകളിലൂടേയും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 1ലെ ഏറ്റവും കരുത്തയായ മത്സാര്‍ത്ഥികളില്‍ ഒരാളുമായിരുന്നു രഞ്ജിനി.

താരത്തിന്റെ ചില തുറന്നു പറച്ചിലുകൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, പ്രണയം എന്നത് എല്ലാവരും അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഒരു വികാരമാണ്, ഒന്ന് നോക്കിയാൽ അത് വളരെ സിംപിൾ ആയ കാര്യമാണ്, എന്ത് ഉണ്ടായാലും അത് കോമ്പ്ലിക്കേറ്റ് ആയി മാറ്റുന്നത് മനുഷ്യന്റെ സ്വഭാവമാണ്, അതിന്റെ കൂടെ പ്രണയവും കോമ്പ്ലികേറ്റ് ആയി മാറിയിരിക്കുകയാണ്. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ ആയിരിക്കണം പ്രണയം നൽകേണ്ടത്, എന്നാൽ എല്ലാവരിലും അങ്ങനെ അല്ല എന്നാണ് താരം പറയുന്നത്. ഞാൻ പൊതുവെ പൗരഷത്വം കാണിക്കുന്ന ഒരു വ്യക്തിയാണ്. എനിക്ക് ടെസ്റ്റോസ്റ്റിറോൺ അളവ് കൂടുതൽ ആണെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞിട്ടുണ്ട്. എന്റെ പ്രശ്നങ്ങൾ എന്റെ ജനറ്റിക് കാരണമാണ്. പക്ഷെ എന്നിലെ സ്ത്രീത്വം ഒരളവിൽ എങ്കിലും പ്രണയം പുറത്ത് കൊണ്ടുവന്നിട്ടുണ്ട്.

എന്നെ പോലെയുള്ള ഒരു വ്യക്തിത്വം തന്നെയാണ് എന്റെ ആൺ സുഹൃത്തിനും, ളെ എന്താണെന്ന് അറിയില്ല,’എന്റെ അമ്മ എന്നോട് എപ്പോഴും പറയുന്നത് കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തോലയ്ക്കരുത് എന്നാണ്, എനിക്ക് ഒരു റിലേഷൻ ഷിപ് ഉണ്ടായിരുന്നു, അവനെ ഒരു ദിവസം അമ്മ വിളിച്ചിരുത്തി പറഞ്ഞത്, മോനെ നീ ഇവളെ ഒരിക്കലും കെട്ടരുത് എന്നാണ്. നിന്റെ ജീവിതം കുളമാകുമെന്ന്. അതും എന്റെ മുന്നിൽ വെച്ച്. നിങ്ങൾ എന്ത് അമ്മയാണ് എന്ന് തോന്നി, എന്താണ് അമ്മ ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോൾ സത്യമല്ലേ പറയുന്നതെന്ന്. അമ്മ ഇപ്പോഴും പറയാറുണ്ട് നീ ഡേറ്റ് ചെയ്ത ഏറ്റവും മികച്ച ആൾ അതാണെന്ന്. അവൻ പാവം ആയിരുന്നു. പരിചയപ്പെടുമ്പോൾ ഞാനും. പക്ഷെ ലോകം എന്നെ പരുക്കാനാക്കി എന്നാണ്.