ഞാൻ ഇങ്ങനെ ആയതിന്റെ കാരണം എന്റെ അപ്പൻ ആണ്

അവതാരക ആയും നടി ആയും ഒക്കെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് രഞ്ജിനി ഹരിദാസ്, വേറിട്ട അവതരണ ശൈലിയാണ് രഞ്ജിനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് രഞ്ജിനി. തന്റെ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും യാതൊരു മടിയും കൂടാതെ മുഖം നോക്കാതെ തന്നെ തുറന്ന് പറയുന്ന താരം കൂടിയാണ് രഞ്ജിനി. അവതാരത്തിനു പുറമെ അഭിനയത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വളരെ ബോൾഡ് ആയ ഒരു പെൺകുട്ടി കൂടിയാണ് താൻ എന്ന് പലപ്പോഴും തന്റെ പ്രവർത്തികളിൽ കൂടി തന്നെ രഞ്ജിനി പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്. പലപ്പോഴും തന്റെ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ രഞ്ജിനി ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ ചെറുപ്പത്തിൽ തന്നെ തനിക്ക് തന്റെ അച്ഛനെ നഷ്ട്ടമായതാണെന്നു രഞ്ജിനി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്റെ അച്ഛനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്.

തനിക്ക് വളർത്തു നായകളോട് സ്നേഹമുണ്ടാകാൻ കാരണം തന്റെ അച്ഛൻ ആണെന്നാണ് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് വളർത്തു നായകളോട് സ്നേഹം ഉണ്ടാകാൻ കാരണം എന്റെ അപ്പൻ ആണ്. കാരണം ഒരിക്കൽ എന്റെ കുട്ടികാലത്ത് അപ്പൻ വഴിയിൽ അലഞ്ഞു നടന്ന ഒരു പൊമറേനിയൻ നായ കുട്ടിയെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് വന്നു. അവനു ഞാൻ ടിക്കൂ എന്ന് പേരും ഇട്ടു. അവൻ വളരെ പെട്ടന്ന് തന്നെ ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു. അത് കഴിഞ്ഞു കുറച്ച് നാളുകൾ കഴിഞ്ഞാണ് അച്ഛൻ മരിക്കുന്നത്. അപ്പോഴും ഞങ്ങൾക്ക് ഒപ്പം അവൻ ഉണ്ടായിരുന്നു.

ശേഷം ഒരു പത്ത് പന്ത്രണ്ടു വർഷങ്ങൾ അവൻ ഞങ്ങൾക്കൊപ്പം കഴിഞ്ഞു. ഒടുവിൽ പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകളും സഹിച്ചാണ് അവന്റെ അവസാന നാളുകൾ കടന്ന് പോയത്. ഒടുവിൽ അവനും ഞങ്ങളെ വിട്ട് പോകുകയായിരുന്നു. പിന്നെ ജീവിതത്തിൽ ഒരു വളർത്തുനായയും എനിക്ക് വേണ്ട എന്ന് അവൻ പോയതിനു ശേഷം ഞാൻ തീരുമാനം എടുക്കുകയും ആയിരുന്നു. കാരണം അവനു പകരം മറ്റൊരു വളർത്തുനായയ്ക്കും ആ സ്ഥാനം നല്കാൻ എനിക്ക് കഴിയുമായിരുന്നില്ല.