അവതാരക ആയും നടി ആയും ഒക്കെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് രഞ്ജിനി ഹരിദാസ്, വേറിട്ട അവതരണ ശൈലിയാണ് രഞ്ജിനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് രഞ്ജിനി, ഇപ്പോൾ തന്റെ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് താരം.
”അതെ, എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണ ദിവസം എടുത്ത ഫോട്ടോയാണ്. എണ്‍പതോ എണ്‍പത്തി ഒന്നോ ആയിരിയ്ക്കാം. ഞാന്‍ വന്നത് 82 ല്‍ ആണ്. ഒരു കുടുംബം എന്ന നിലയില്‍, ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് അധികം സമയം ലഭിച്ചിരുന്നില്ല. ഞാന്‍ പരാതി പറയുന്നതല്ല. കുറഞ്ഞത് ഏഴ് വര്‍ഷം എങ്കിലും എനിക്ക് അച്ഛനോടൊപ്പം കിട്ടി. അനുജന് അപ്പോള്‍ വെറും 9 മാസമായിരുന്നു. അതുകൊണ്ട് അവന് അദ്ദേഹത്തെ കാണാന്‍ പോലും സാധിച്ചില്ല. ജീവിതം പക്ഷെ അങ്ങനെയാണ്.. ചിലത് സംഭവിയ്ക്കുന്നു.. നമ്മള് അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നു.. എനിക്ക് കിട്ടുന്നത്, ചില പ്രത്യേക സാഹചര്യങ്ങളില്‍ അച്ഛന്റെ ഫോട്ടോ പങ്കുവയ്ക്കാന്‍ കഴിയുന്നത് മാത്രമാണ്. അതുകൊണ്ട് ഞാന്‍ കരുതി ഇത്തരം ഒരു വീഡിയോ ഉണ്ടാക്കാം എന്ന്. വിചിത്രമെന്ന് പറയട്ടെ, അദ്ദേഹത്തെ ഓര്‍ക്കാന്‍ എനിക്ക് ഇതൊരു കാരണമായി. ഇത്തരം ഒരു റീല്‍ ഐഡിയ കൊണ്ടു വന്നത് ആരാണെങ്കിലും അവര്‍ക്ക് നന്ദി. പഴയ ഓര്‍മകളെ ഉണര്‍ത്തുന്നതാണ് ചിലപ്പോഴൊക്കെ ഏറ്റവും വിചിത്രമായ കാര്യം. ഏറ്റവും പ്രധാനപ്പെട്ട ചിലതിനെ കുറിച്ച് നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്ന് നിങ്ങള്‍ പോലും സ്വയം മനസ്സിലാക്കുന്ന ഒന്ന്. ജീവിതം എന്ന ഈ യാത്ര എത്ര വിചിത്രമാണ്, നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു കമെന്റുമായി എത്തുന്നത്, നിങ്ങൾ നല്ലൊരു ഫൈറ്റർ ആണ് ഇനിയും പൊരുതി മുന്നോട്ട് പോകു എന്നാണ് താരത്തിനോട് ആരാധകർ പറയുന്നത്
അടുത്തിടെ അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന് രഞ്ജിനി വെളിപ്പെടുത്തിയിരുന്നു. പതിനാറു വർഷമായി പരിചയമുള്ള ശരത് പുളിമൂട് ആണ് രഞ്ജിനിയുടെ കൂട്ടുകാരൻ. “ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല.”“പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള് വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.” എന്നാണ് രഞ്ജിനി പറഞ്ഞത്