ഒരിക്കലും ഞങ്ങൾ വിവാഹം കഴിക്കില്ല, ഞങ്ങൾ ലെസ്ബിയൻ ആണോ എന്ന് പലതവണ അവർ ചോദിച്ചിരുന്നു

വ്യത്യസ്തമായ അവതരണ രീതിയിൽ കൂടി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് രഞ്ജിനി ഹരിദാസ്, അതുപോലെ തന്നെ മനോഹരമായ ശബ്ദം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് രഞ്ജിനി ജോസ്, ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്, തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്, അത് മാത്രമല്ല ഇരുവരും ഒരുമിച്ച് യാത്രകളും നാടകത്താറുണ്ട്, അത്രയ്ക്ക് വലിയ സൗഹൃദമാണ് ഇവർക്കിടയിൽ ഉള്ളത്, ഇപ്പോൾ തങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും നേരിടുന്ന ചില ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും, ഇരുവരും പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് വന്ന മോശം കമെന്റുകളെകുറിച്ചാണ് ഇരുവരും മനസ്സ് തുറക്കുന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഇരുവരും മനസ്സ് തുറന്നിരിക്കുന്നത്, തങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ ഞങ്ങള് ലെസ്ബിയൻ ആണോ എന്ന് ചോദിച്ച് പലരും വരാറുണ്ട്, ദയവുചെയ്ത് ഞങ്ങളുടെ സൗഹൃദത്തെ ആരും റൊമാന്‍റിസൈസ് ചെയ്യരുത് എന്നാണ് രഞ്ജിനിമാർ പറയുന്നത്, വര്ഷങ്ങളായി ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആണ്, സുഹൃത്തുക്കൾക്കിടയിൽ എടുക്കുന്ന ചിത്രങ്ങൾ എല്ലാവരും പോസ്റ്റ് ചെയ്യുന്നത് പോലെ ഞങ്ങളും പോസ്റ്റ് ചെയ്യാറുണ്ട് അത് മാത്രമേ ഉള്ളു എന്നാണ് ഇരുവരും പറയുന്നത്.

അത് മാത്രമല്ല ഗായകൻ വിജയ് യേശുദാസും താനും തമ്മിൽ പ്രണയത്തിൽ ആണെന്ന് പ്രചരിച്ച വർത്തയെക്കുറിച്ചും രഞ്ജിനി ജോസ് വ്യക്തമാക്കി, താൻ ഒരു ഷൂട്ടിനിടയിൽ നിൽക്കുമ്പോൾ ആണ് വിജയും താനും തമ്മിൽ പ്രണയത്തിൽ ആണെന്ന് ഒരു ഓൺലൈൻ  മാധ്യ മം  റിപ്പോർട്ട് ചെയ്തത് ഞാൻ കണ്ടത്, അത് കണ്ട ഉടൻ ഞാൻ വിജയിക്ക് മെസ്സേജ് അയച്ചു, നമ്മൾ എന്നാണ് പ്രണയത്തിൽ ആയത് എന്നാണ് എന്നോട് വിജയ് ചോദിച്ചത്, ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് അന്ന് അത്തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചവക്കെതിരെ പരാതി കൊടുക്കാൻ പലരും പറഞ്ഞതായും രഞ്ജിനി പറയുന്നു