മരിക്കുന്നതിന് മുൻപ് എനിക്ക് അങ്ങനെ ഒരു വേഷം ചെയ്യണമെന്ന് എന്നോട് അദ്ദേഹം പറഞ്ഞിരുന്നു

നിരവധി വേഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് എം.ജി സോമൻ, സ്കൂൾ പഠന കാലത്തു നാടകങ്ങളിൽ അഭിനയിച്ചിരുന്ന സോമൻ പഠനത്തിന് ശേഷം എയർ ഫോയ്‌സിൽ ജോയിൻ ചെയ്തിരുന്നു, 1970 ൽ എയർ ഫോയ്‌സിൽ നിന്നും വിരമിച്ചു നാടകരംഗത്തേക്ക് എത്തിയ സോമശേഖരൻ നായർ അക്കാലത്തെ നാടക പ്രമുഖരായ കൊട്ടാരക്കര ശ്രീധരൻ നായരുടെ ജയശ്രീ നാടക സംഘത്തിലും , കായംകുളം കേരള ആർട്സ് തീയ്യറിലുമായി നാടക രംഗത്ത് സജീവമായി നിന്നു. അങ്ങനെ 1973-ൽ മലയാറ്റൂർ രാമകൃഷ്ണന്റെ രചനയിൽ ‘ഗായത്രി’ എന്ന സിനിമയിലേക്ക് കഥാപാത്രങ്ങളെ തേടുന്നതിനിടയിൽ കേരള ആർട്സ് തീയ്യറ്ററിന്റെ രാമരാജ്യം എന്ന നാടകം വീക്ഷിച്ച മലയാറ്റൂർ രാമകൃഷ്ണന്റെ ഭാര്യ കൃഷ്ണ വേണി ‘ഗായത്രി’ യിലെ ദിനേശ് എന്ന കഥാപാത്രമായി സോമശേഖരൻ നായരെ നിർദ്ദേശിച്ചു. 1973 ൽ ‘ഗായത്രി’ യിലൂടെ സിനിമാ രംഗത്തേക്ക് കടന്നു വന്ന സോമൻ 1975-ൽ മികച്ച സഹ നടനുള്ള അവാർഡും തുടർന്ന് 1976 ൽ മികച്ച നടനുള്ള അവാർഡും സ്വന്തമാക്കി ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ എന്ന നേട്ടവും സോമൻ സ്വന്തമാക്കി.

ഇപ്പോൾ സോമനെക്കുറിച്ച് രഞ്ജി പണിക്കർ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്,രണ്‍ജി പണിക്കറുടെ നെടുനീളന്‍ ഡയലോഗുകളിലൊന്നാണ് ഈപ്പച്ചന്റെ ലേലത്തിലെ പള്ളിക്കൂടത്തില്‍ പോകാത്ത ഡയലോഗും. സോമന്‍ ചോദിച്ച് വാങ്ങിയതായിരുന്നു അത്. എന്നാല്‍ ഇത്രയും വലിയ ഡയലോഗ് എഴുതിക്കൊടുത്തതിന് രണ്‍ജി പണിക്കര്‍ക്ക് സോമന്റെ അടുത്തു നിന്നും വഴക്ക് കേട്ടിട്ടുണ്ടത്രെ. നീ എനിക്ക് വേണ്ടിയും ഒരു നല്ല കഥാപാത്രവും ഡയലോഗും തരണമെന്ന് സോമന്‍ ഒരിക്കല്‍ രണ്‍ജി പണിക്കറോട് പറഞ്ഞത്രെ. എന്നും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തെറി കേള്‍ക്കാന്‍ എനിക്ക് വയ്യ. മരിക്കുന്നതിന് മുമ്പ് എനിക്കങ്ങനെ ഒരു വേഷം ചെയ്യണം പറഞ്ഞിരുന്നു,

ലേലത്തിലെ ഈപ്പച്ചന്‍ എന്ന കഥാപാത്രം സോമേട്ടന്‍ തന്നെ ചെയ്യണം എന്നത് എന്റെ ആഗ്രഹവും നിര്‍ബന്ധവുമായിരുന്നു. ഈ ചിത്രം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹം മരിച്ചത്. അതൊരു അറംപറ്റിയ വാക്കായി പോയി എന്നാണ് രഞ്ജി പണിക്കർ പറയുന്നത്,ഏറ്റവും സ്‌നേഹവും ഏറ്റവും വഴക്കുമുള്ള ആളാണ് സോമേട്ടന്‍. ചെറിയൊരു കാര്യം മതി. ഡയലോഗുകള്‍ ആദ്യം റഫ് എഴുതി ബാക്കി ലൊക്കേഷനില്‍ നിന്നെഴുതുന്നതാണ് എന്റെ രീതി. ആദ്യം ഒരു പേജ് എഴുതിക്കൊടുത്താല്‍ ഷൂട്ടിങ് ആരംഭിയ്ക്കു. ആദ്യത്തെ ഒന്ന് രണ്ട് പേജൊക്കെ എഴുതിക്കൊടുത്തപ്പോഴേക്കും സോമേട്ടന്‍ എന്നെ ചീത്ത വിളി തുടങ്ങിയിരുന്നു. എന്നാണ് രഞ്ജി പണിക്കർ പറയുന്നത്

Leave a Comment