മോഹൻലാലിനെയും രമ്യ കൃഷ്ണനെയും കേന്ദ്രകഥാപാത്രങ്ങൾ ആക്കി ഒരുക്കിയ ചിത്രമാണ് ബ്രഹ്മദത്തൻ


ബ്രഹ്മദത്തൻ എന്ന സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിനീത ശേഖർ എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിനിമ എന്നത് ഒരു മായികലോകം തന്നെയാണ്. ചിത്രീകരണം പൂർത്തിയായി റിലീസ് ചെയ്യപ്പെട്ട സിനിമൾക്കൊപ്പം എണ്ണത്തിൽ ഒട്ടും പിറകിലല്ല റിലീസ് ചെയ്യാൻ കഴിയാതിരുന്ന സിനിമകൾ.. വമ്പൻ അനൗൺസ്‌മെന്റും, പൂജയും എന്തിനധികം പറയുന്നു ഷൂട്ടിംഗ് പോലും തുടങ്ങി ഇടയ്ക്ക് വെച്ച് മുടങ്ങിപോയ എത്രയോ പ്രൊജക്റ്റുകൾ.

മോഹൻലാൽ എന്ന മഹാനടനുമുണ്ട് ആ ലിസ്റ്റിൽ കുറെ ചിത്രങ്ങൾ.. അത്തരത്തിലൊന്നാണ് ശ്രീ. അനിൽ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ബ്രഹ്മദത്തൻ. ശ്രീ ടി. ശശി നിർമ്മിച്ച് മോഹൻലാൽ, രമ്യ കൃഷ്ണൻ എന്നിവരെ നായികാ നായകന്മാരാക്കി 1993 ശ്രീ അനിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘ ബ്രഹ്മദ ത്തൻ ‘. ഷിബു ചക്രവർത്തി രചിച്ച് സ്. പി വെങ്കിടേഷ് ഈണം നൽകി എം. ജി. ശ്രീകുമാറും, സുജാതയും ചേർന്നാലപിച്ച രണ്ടു മനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. ‘അതിലെ ചെല്ല ചെറു പൂങ്കുയിലിൻ ചുണ്ടിലൂറും പാട്ടിന്റെ.’ ‘മേലെ വാനിന്റെ’ എന്ന് തുടങ്ങുന്ന രണ്ടു പാട്ടുകളും അടങ്ങിയ കാസെറ്റുകൾ ചൂടപ്പം പോലെ വിറ്റുപോയിരുന്നു.

അടിവേരുകള്‍, ദൗത്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിനെ നായകനാക്കി അനില്‍ വക്കം ഈ ചിത്രം ചെയ്തത്. കമലഹാസന്‍ നായകനായ’ സൂരസംഹരാം ‘എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രസ്തുത ചിത്രം തുടങ്ങാൻ തീരുമാനിച്ചത് എന്ന് സംവിധായാകൻഒരിക്കൽപറയുകയുണ്ടായി. സിനിമയെടുത്തത്. എന്നാല്‍ തിരക്കഥയില്‍ ചില പ്രശ്‌നങ്ങള്‍ വന്നതോടെ ചിത്രം മുന്നോട്ടു പോയില്ല. ഇതിന്റെ ഷൂട്ടിംഗ് പകുതിക്കു വെച്ച് നിന്നുപോകുകയായിരുന്നു.

പിന്നീട് ശ്രീ. ഐ. വി. ശശി, സുരേഷ് ഗോപിയെ നായകനാക്കി, ഈ തിരക്കഥ ദി സിറ്റി എന്നപേരിൽ സംവിധാനം ചെയ്തു പുറത്തിരിക്കുകയുണ്ടായി. എങ്കിലും ഇതിലെ മൂന്ന് പാട്ടുകളും വമ്പൻ ഹിറ്റുകളായിരുന്നു. അന്നൊക്കെ ഈ പാട്ടുകൾ കേൾക്കാത്തവർ ചുരുക്കം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ബ്രഹ്മദത്തൻ കുലപതി ഈ രണ്ടു സിനിമകളുടെ പാട്ടുകൾ ഒറ്റ കാസെറ്റിൽ ആയിരുന്നു ചെല്ല ചെറു പൂങ്കുയിലിന് ഇപ്പോൾ കേട്ടാലും അടിപൊളി , ഓഡിയോ കാസെറ്റിൽ കൊടുത്തിരിക്കുന്ന ഈ ഫോട്ടോ പക്ഷെ വിയറ്റനാം കോളനി സിനിമയിലെ ആണ് എന്നാണ് പോസ്റ്റിനു വന്നിരിക്കുന്ന ഒരു കമെന്റ്.