നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ പേരിലാണ് എല്ലാ വേദികളും.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആയി മാറിയിരിക്കുന്നത് മന്സിയ വി പി എന്ന കാലാകാരിയുടെ സോഷ്യൽ മീഡിയ കുറിപ്പാണു. വലിയൊരു കലാകാരിയായ താരം പല വേദികളിലായി ഇപ്പോൾ തന്റെ കല അവതരിപ്പിച്ചു വരികയാണ്. ക്ലാസിക്കൽ ഡാൻസർ ആയ താരത്തിന് വരുന്ന കൂടൽമാണിക്യം ഉത്സവത്തിനോടനുബന്ധിച്ചു നടത്തുന്ന നൃത്തോത്സവത്തിൽ നൃത്തം അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നു. അത് മാത്രമല്ല. പുറത്തു വന്ന പരിപാടികളുടെ ലിസ്റ്റിലും മനസിയയുടെ പേര് അച്ചടിച്ച് വരികയും പരുപാടി ചാറ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ എല്ലാത്തിനും അവസാനം താരത്തിന് ക്ഷേത്ര ഭാരവാഹികളുടെ കയ്യിൽ നിന്നും കിട്ടിയ മറുപടി ഏവരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. സംഭവം എന്തെന്നാൽ അഹിന്ദു എന്ന പേരിൽ മന്സിയ എന്ന കലാകാരിയുടെ അവസരം നിഷേധിക്കുകയാണ് ഖേത്ര ഭാരവാഹികൾ. ഉത്സവത്തിന് തീർത്തു കുറച്ചു ദിവസങ്ങൾ മാത്രമുള്ള ഈ അവരസത്തിലാണ് താരത്തിന് ക്ഷേത്ര അധികാരികളിൽ ഒരാളുടെ ഫോൺ കാലിൽ വരുന്നതും . അഹിന്ദു ആയതിനാൽ മനസിയയുടെ ഭരതനാട്യം ക്യാൻസൽ ചെയ്തു എന്ന് അറിയിക്കുകയൂം ചെയ്തത്.

ഇപ്പോൾ താരം പങ്കുവെച്ച കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഉത്സവം പ്രമാണിച്ചു നടത്തുവാനിരുന്ന എന്റെ നൃത്തം ക്യാൻസൽ ചെയ്തു എന്ന് പറഞ്ഞുകൊണ്ട് ക്ഷേത്ര ഭാരവാഹികളിൽ ഒരാൾ തന്നെ വിളിച്ചിരുന്നു എന്നും അഹിന്ദു ആയതാണ് പ്രോഗ്രാം ക്യാന്വാസാൽ ചെയ്തതിന്റെ കാരണം എന്ന് അവർ അറിയിച്ചു എന്ന് താരം വ്യക്തമാക്കി. പലർക്കും നല്ലൊരു നർത്തകി ആണോ എന്നല്ല അറിയേണ്ടത് എന്നും മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും എന്ന് താരം തുറന്നടിച്ചു.ഇത് അധ്യായമായല്ല തനിക്ക് ഇത്തരം അനുഭവം ഉണ്ടാകുന്നത് എന്നും പണ്ടും ഇത്തരത്തിൽ ഒരു സമാന അനുഭവം നേരിട്ടുണ്ടെന്നും താരം കുറിച്ചു. പണ്ടൊരിക്കൽ തനിക്ക് ഗുരുവായൂർ അമ്പലത്തിൽ നിന്നാണ് ഇത്തരത്തിൽ അനുഭവം ഉണ്ടായത് എന്നാണ് താരം ഇപ്പോൾ കുറിച്ചിരിക്കുന്നത്. ഇപ്പോഴും മതേതര കേരളം എന്ന് വിളിപ്പേര് മാത്രമാണ് എന്നും താരം കൂട്ടിച്ചേർത്തു. താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ഒരുപാട് പേര് പങ്കുവെക്കുകയും വലിയ ചർച്ച ആയി മാറിയിരിക്കുകയൂം ചെയ്തിരിക്കുകയാണ്. താരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്.