ദിൽഷയും സൂരജും തമ്മിലുള്ള ബന്ധം എന്ത്, ഒടുവിൽ കണ്ടെത്തി സോഷ്യൽ മീഡിയ

ബിഗ്‌ബോസിൽ നിന്നും വിന്നർ ആയി എത്തിയതിനു പിന്നാലെ നിരവധി വിമർശനങ്ങൾ ആണ് ദില്ഷാക്കെതിരെ ഉയർന്നു വരുന്നത്, ദിൽഷയെക്കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും അറിയുവാൻ ഉള്ള തിടുക്കത്തിൽ ആണ് പാപ്പരാസികൾ, കഴിഞ്ഞ ദിവസം ഡോക്ടർ റോബിൻ രാധാകൃഷ്ണനും ബ്ലെസ്സലിയുമായുമായി തനിക്ക് ഇനി യാതൊരു വിധ സൗഹൃദവും ഉണ്ടാകില്ല എന്ന് ദില്ഷാ പറഞ്ഞിരുന്നു, അതിനു പിന്നാലെ ദിൽഷക്ക് എല്ലാവിധ അനുഗ്രഹങ്ങളും അറിയിച്ച് റോബിനും എത്തി. ഈ സംഭവങ്ങൾക്ക് പിന്നാലെ പുതിയൊരു പ്രചാരണമാണ് നടക്കുന്നത്, ബ്ലെസ്സലിയും സൂരജ് എന്ന ചെറുപ്പകാരനുമൊത്തുള്ള ചിത്രങ്ങൾ ആണ് പാപ്പരാസികൾ കുത്തിപൊക്കിയിരിക്കുന്നത്. ദിൽഷയുടെ കാമുകൻ എന്ന നിലയിലാണ് സൂരജിനെ ചിത്രീകരിച്ചിരിക്കുന്നത്, എന്നാൽ ഇവർ തമ്മിൽ വര്ഷങ്ങളായി അടുത്ത സുഹൃത്തുക്കൾ ആണ്. ഈ കാര്യം ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വ്യക്തമാകും. ദിൽഷക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്.

റോബിൻ ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് ദിൽഷയോട് ഇഷ്ടം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ബെസ്റ്റ് ഫ്രണ്ടാണ് എന്ന് പറഞ്ഞാണ് താരം ഹൗസിൽ മുന്നോട്ട് പോയത്.എന്നാൽ അപ്രതീക്ഷിതമായി റോബിൻ 70 ദിവസം കഴിഞ്ഞ് പുറത്തിയപ്പോൾ ദിൽഷയോട് പ്രണയമുണ്ടെന്ന് മാധ്യമങ്ങളോടടക്കം തുറന്ന് പറഞ്ഞതാണ്.എന്നാൽ ദിൽഷ ബി​ഗ് ബോസിൽ നിന്ന് മത്സരം കഴിഞ്ഞ് വരാൻ കാത്തിരിക്കുകയായിരുന്നു. ദിൽഷ റോബിൻ കോമ്പിനേഷൻ പ്രേക്ഷകർ ഏറ്റെടുത്തതാണ്. സോഷ്യൽമീഡിയ മുഴുവൻ ദിൽറോബ് ഹാഷ്ടാ​ഗുകളിൽ ഇവരുടെ കോമ്പോകളിൽ ഉള്ള റീൽസുകളാണ് കൂടുതലും. ബി​ഗ് ബോസ് ടൈറ്റിൽ വിന്നറായി ദിൽഷ പുറത്ത് വന്നെങ്കിലും റോബിന് ലഭിക്കേണ്ട മറുപടി ലഭിച്ചിരുന്നില്ല.പല അഭിമുഖങ്ങളിലും റോബിൻ്റെ കാര്യത്തെ പറ്റിയുള്ള ചോദ്യത്തിന് പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല ജീവിതമാണ് അതുകൊണ്ട് ഡോക്ടറുമായി ഒരുമിച്ചിരുന്നു സംസാരിച്ച ശേഷമേ ഈ കാര്യത്തിന് തീരുമാനം എടുക്കുള്ളു എന്ന് ദിൽഷ പറഞ്ഞിരുന്നു.

ദിൽഷയുടെ മറുപടിക്കായി നിരവധി ദിൽറൊബ് ആരാധകരാണ് കാത്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ദില്ഷാ ലൈവിൽ എത്തി പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഡോക്ടർക്ക് ഡോക്ടറുടെ വീട്ടിൽ നിന്ന് നല്ല പ്രഷറുണ്ട് വിവാഹം വേ​ഗം നടത്തണമെന്ന കാര്യത്തിൽ. പക്ഷെ എനിക്ക് അങ്ങനെ പറ്റില്ല, എന്റെ ജീവിതമാണ് പെട്ടെന്ന് ഒന്നും തീരുമാനിക്കാൻ കഴിയില്ല, പെട്ടന്ന് എൻ്റെ അച്ഛനെയെയും അമ്മയെയും എൻ്റെ ബന്ധുക്കളെയും വേദനിപ്പിച്ച് എൻ്റെ സു​ഖം മാത്രം നോക്കാൻ കഴിയില്ല എന്നാണ് ദിൽഷ പറഞ്ഞത്.