തങ്ങളുടെ പ്രസവം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാത്ത നടിമാർ ആണിവർ

മലയാളികളുടെ പ്രിയങ്കരികളായ നടികൾ ആണ് മിയയും ഭാമയും ശ്രിയ ശരണും,നിരവധി സിനിമകളിലൂടെ ആരാധകർക്ക് പ്രിയങ്കരയായി മാറിയ നടിയാണ് മിയ ജോർജ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമുള്‍പ്പെടെ ഒട്ടനവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. സീരിയലുകളിൽ നിന്ന് സിനിമയിലേക്ക് എത്തിയ മിയയുടെ യഥാർത്ഥ പേര് ജിമി ജോർജ് എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് മിയ എന്നാക്കിയത്. കുറച്ചുനാളുകള്‍ക്ക് മുമ്പാണ് മിയ വിവാഹിതയായത്. അശ്വിൻ ഫിലിപ്പാണ് ഭര്‍ത്താവ്. അടുത്തിടെ മിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ലൂക്ക എന്നാണ് മകന് പേരിട്ടിരിക്കുന്നത്.

അതുപോലെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഭാമ, ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തിൽ സജീവമായ ഭാമ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്.ജനുവരി 30നായിരുന്നു ഇരുവരും വിവാഹിതരായിരുന്നത്. അടുത്തിടെ ആണ് താരത്തിന് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. തമിഴിൽ തിളങ്ങി മലയത്തിൽ എത്തിയ നടിയാണ് ശ്രിയ ശരൺ

മൂന്നുവർഷം മുൻപായിരുന്നു നടി ശ്രിയ ശരണും ആൻഡ്രേയ് കൊഷ്ചീവും വിവാഹിതരായത്. വിവാഹ ജീവിതത്തിൽ സ്വകാര്യത ഇഷ്ടപ്പെടുന്ന ശ്രിയ മാധ്യമശ്രദ്ധയിൽനിന്നും അകന്നു കഴിയുകയായിരുന്നു. വിവാഹശേഷം ഭർത്താവിനൊപ്പമുളള ചിത്രങ്ങൾ വളരെ അപൂർവമായേ ശ്രിയ പങ്കുവച്ചിരുന്നുളളൂ.

ശ്രിയയുടെ ജീവിതത്തിലെ വലിയൊരു വിശേഷവും അടുത്തിടെ മാത്രമാണ് ആരാധകർ അറിഞ്ഞത്. തനിക്ക് മകൾ ജനിച്ച വിവരം അടുത്തിടെയാണ് ശ്രിയ എല്ലാവരെയും അറിയിച്ചത്, ഭാമയും മിയയും ശ്രിയയും തമ്മിൽ ഒന്നിച്ച് അഭിനയിച്ചിട്ടില്ല എന്നാൽ ഈ മൂന്ന് നടിമാരും തമ്മിൽ ഒരു ബന്ധം ഉണ്ട്, കാരണം തങ്ങളുടെ പ്രസവം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാത്ത നടിമാർ ആണിവർ, തങ്ങൾക്ക് കുഞ്ഞു ജനിച്ച് ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് ഇവർ ആരാധകരെ ഈ വിവരം അറിയച്ചത്. തങ്ങൾ ഗർഭിണി ആണെന്ന് യാതൊരു വിവരവും ഇവർ മൂന്നുപേരും അറിയിച്ചിരുന്നില്ല