നാല് വിവാഹം കഴിച്ചിരുന്നെങ്കിലും അദ്ദേഹത്തോട് മാത്രമാണ് എനിക്ക് പ്രണയം തോന്നിയത്

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് രേഖ രതീഷ്. നിരവധി സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമാണ് താരം. സിനിമകളിൽ അഭിനയിച്ചുവെങ്കിലും സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ആണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പ്പരം എന്ന പരമ്പരയിൽ പടിപ്പുരയിൽ പത്മാവതി എന്നാ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് രേഖ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. അതിനു ശേഷം ശക്തമായ കഥാപാത്രങ്ങളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ സജീവമായി തുടരുകയാണ് താരം. അഭിനയ ജീവിതത്തിൽ ശോഭിക്കുന്ന താരമാണ് രേഖ എങ്കിലും വ്യക്തി ജീവിതത്തിൽ നിരവതി പ്രതിസന്ധികളെ തരണം ചെയ്താണ് രേഖ ഇവിടെ വരെ എത്തിയിരിക്കുന്നത്. നിരവധി കുറ്റപ്പെടുത്തലുകളിൽ നിന്നും വിമർശനങ്ങളിൽ നിന്നും അതിജീവിച്ചാണ് രേഖയുടെ ഇന്നത്തെ ജീവിതം.

നാല് വിവാഹങ്ങൾ കഴിച്ചു എന്നത് തന്നെയാണ് രേഖ നേരിട്ട ഏറ്റവും വലിയ വിമർശനങ്ങളുടെ കാരണം. ഇതിന്റെ പേരിൽ അടുത്ത ബന്ധുക്കളിൽ നിന്ന് പോലും തനിക്ക് അവഗണന നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് രേഖ പറഞ്ഞിരുന്നു. ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ കൂടി കഴിഞ്ഞിരുന്നതെന്നും അന്ന് മരണത്തെ കുറിച്ച് പോലും ചിന്തിച്ചിരുന്നു എന്നും രേഖ പറഞ്ഞു. എന്നാൽ തന്റെ മകന്റെ മുഖം ഓർത്തപ്പോൾ മരണത്തിൽ നിന്ന് താൻ പിന്മാറുകയായിരുന്നു എന്നും താരം പറഞ്ഞു.

രേഖയുടെ വാക്കുകൾ ഇങ്ങനെ, ജീവിതത്തിൽ ഞാൻ എടുത്ത ചില തീരുമാനങ്ങൾ ഒക്കെ തെറ്റായി പോയിരുന്നു എന്ന് വളരെ വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. എന്നാൽ അപ്പോഴേക്കും സ്വന്തം വീടും കുടുംബവും വരെ നഷ്ട്ടപെട്ടു എന്ന അവസ്ഥയിൽ ആയിരുന്നു. എവിടെങ്കിലും ഒരു ആശ്രയം നേടണം എന്ന ചിന്തയിലേക്ക് എന്നെ നയിച്ചതും ആ കാരണങ്ങൾ ആയിരുന്നു. എന്നാൽ ഞാൻ എടുത്ത് ചാടിയത് കൂടുതൽ അബദ്ധങ്ങളിലേക്ക് ആയിരുന്നു എന്ന് മനസ്സിലായപ്പോഴേക്കും വൈകി പോയി. ആരോടും അങ്ങനെ അടക്കാൻ ആകാത്ത പ്രണയം തോന്നിയിട്ട് ഒന്നും അല്ല അങ്ങനെ ചെയ്തത്. എവിടെ യെങ്കിലും ഒരു അഭയം വേണം എന്ന് മാത്രമായിരുന്നു അന്നൊക്കെ മനസ്സ്സിൽ ഉണ്ടായിരുന്ന ഒരേ ഒരു കാര്യം.

അവരൊക്കെ എന്നെ ഉപേക്ഷിച്ച് പോയതിന്റെ കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഒരു കാര്യവും ഇല്ലാതെ ആണ് അവരൊക്കെ എന്നെ ഉപേക്ഷിച്ചത്. ആർക്കും ആത്മാർത്ഥമായ സ്നേഹം എന്നോട് ഇല്ലായിരുന്നു. അവർക്ക് വേണ്ടത് പണം മാത്രം ആയിരുന്നു. എന്നാൽ എനിക്ക് ആത്മാർത്ഥമായ സ്നേഹം തോന്നിയത് തന്റെ ആദ്യ ഭർത്താവിനോട് ആയിരുന്നു എന്നും വല്ലാത്ത ഒരു അഡിക്ഷൻ ആയിരുന്നു എനിക്ക് പുള്ളിയോട് ഉണ്ടായിരുന്നത് എന്നും രേഖ പറഞ്ഞു. എന്നാൽ ഇനി ഉള്ള എന്റെ ജീവിതം എന്റെ മകന് വേണ്ടി മാത്രം ആണെന്നും അവന്റെ സന്തോഷം ആണ് എനിക്ക് വലുത് എന്നും താരം പറഞ്ഞു.