നവവധുവായി അണിഞ്ഞൊരുങ്ങി റബേക്ക സന്തോഷ്, താരത്തിന് ആശംസകളുമായി ആരാധകർ

കസ്തൂരിമാൻ’ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടിയ റെബേക്ക സന്തോഷ് വിവാഹിതയാവുന്നു. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ വരൻ. ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും.  ഇന്ന് താരത്തിന്റെ വിവാഹമാണ്, ഇപ്പോൾ നവവധുവിന്റെ വേഷത്തിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്, കഴിഞ്ഞ ദിവസം നടന്ന താരത്തിന്റെ ഹാൽദിയുടെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു

കുറച്ചുനാളുകൾക്ക് മുൻപാണ് താൻ പ്രണയത്തിൽ ആണെന്ന വിവരം റെബേക്ക തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. ഒരാൾ തന്നെ താനാക്കി, മറ്റൊരാൾ എനിക്ക് ജന്മം നൽകി എന്ന കുറിപ്പോടെയാണ് താരം തന്റെ കാമുകനെ പരിചയപ്പെടുത്തിയത്. ഇതിനു പിന്നാലെ കഴിഞ്ഞ രണ്ടുദിവസം മുൻപാണ് റെബേക്കയുടെ വിവാഹനിശ്ചയം നടന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായിരുന്നു കസ്തൂരിമാൻ’. സീരിയലിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തിയത് രാമചന്ദ്രനും റെബേക്കയും ആണ്. സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്.ജീവയെന്ന സിനിമാനടന്റെ കഥാപാത്രത്തെയാണ് ശ്രീറാം അവതരിപ്പിച്ചത്, കാവ്യയെന്ന വക്കീലിന്റെ വേഷമാണ് റബേക്ക സന്തോഷിന്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് ‘കസ്തൂരിമാൻ’ പറഞ്ഞത്, പരമ്പര നിർത്തിയിട്ടും ഇവർക്കുള്ള ആരാധകർ ഏറെയാണ്.കസ്തൂരിമാനിലെ മികവുറ്റ അഭിനയമാണ് റെബേക്കയെ മിന്നും താരമാക്കിയത്.

പക്വതയാർന്ന വേഷങ്ങളിലൂടെയാണ് അവർ കൂടുതലും ശ്രദ്ധിക്കപെട്ടതും. കസ്തൂരിമാനിൽ നല്ലൊരു മകൾ, ഭാര്യ, മരുമകൾ എന്നീ നിലകളിൽ കാവ്യയുടെ സ്വഭാവം ഞങ്ങളുടെ വീടുകളിലെ പെങ്കൊച്ചുങ്ങൾക്കു കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത മലയാളി വീട്ടമ്മമാർ ചുരുക്കമായിരുന്നു.പ്രേക്ഷക പ്രീതിയേറെ ആർജ്ജിച്ച പരമ്പരയാണ് കസ്തൂരിമാൻ. നിരവധി കഥാസന്ദര്ഭങ്ങളിലൂടെ കടന്നു പോകുന്ന പരമ്പര 2017 സംപ്രേക്ഷണം ആരംഭിച്ചത്. റേറ്റിംഗ് നിരക്കിൽ ഒന്നമതായിരുന്ന പരമ്പര സിനിമയെ വെല്ലുന്ന കഥാ മുഹൂർത്തങ്ങളിലൂടെയായിരുന്നു മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ ഇടക്കാലത്തുണ്ടായ കഥാഗതിയിൽ വന്ന മാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴി വച്ചിരുന്നു.

Leave a Comment