ലിജിമോൾക്ക് അവാർഡ് കിട്ടാതെ പോയത് എന്ത് കൊണ്ട്? കാരണം ഇതാ

കഴിഞ്ഞ ദിവസം ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ മലയാളികൾക്ക് അഭിമാനിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു, മലയാളത്തിൽ നിന്നും നാലിലധികം  ദേശീയ അവാർഡുകൾ മലയാളത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്, അതിൽ മലയാളികൾക്ക് ഏറെ അഭിമാനിക്കാനുള്ള ഒരു കാരണം നടി അപർണ ബലമുരളിക്ക് ലഭിച്ചതാണ്, മലയാളത്തിൽ നിന്നും ഒരു നടി തമിഴിൽ എത്തി ആ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് ലഭിക്കുക എന്ന് വെച്ചാൽ അത് വളരെ അഭിമാനം ഉള്ള കാര്യം തന്നെയാണ്. എന്നാൽ അപര്ണക്ക് അവാർഡ് ലഭിച്ചപ്പോൾ മറ്റൊരു നടിയെ കുറിച്ചും മലയാളികൾ ചോദിക്കുന്നുണ്ട്, അത് മറ്റാരും അല്ല ലിജിമോൾ ആയിരുന്നു. ജയ്ഭീം  എന്ന ചിത്രത്തിൽ സെങ്കനിയായി എത്തി എല്ലാവരുടെയും മനസ്സ് കീഴടക്കാൻ ലിജിമോൾക്ക് കഴിഞ്ഞിരുന്നു, അത്രയേറെ മികച്ച പ്രകടനമാണ് ലിജിമോൾ കാഴ്ച വെച്ചത്. സഹതാരമായി സിനിമയിലെത്തിയ ലിജോമോൾ ഇപ്പോൾ തെന്നിന്ത്യയുടെ ഒട്ടാകെ ശ്രദ്ധ നേടിയ താരമായി മാറിക്കഴിഞ്ഞു. ഇപ്പോൾ ലിജിമോളെ തേടി വരുന്നതെല്ലാം വളരെ മികച്ച റോളുകൾ ആണ്.

ജയ്ഭീമിലെ ലിജിമോളുടെ മികച്ച പ്രകടനത്തിന് താരത്തിന് അവാർഡ് ലഭിക്കുമെന്ന് എല്ലാവരും കരുതി ഇരുന്നതാണ്, എന്നാൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഇവരെല്ലാം ഏറെ നിരാശയിൽ ആകുക ആയിരുന്നു, ഇതിനൊരു കാരണവും ഉണ്ട് 2020ൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ്  ആയതിനാൽ ജയ് ഭീം പുറത്ത് വന്നത് 2021ലാണ്. അത്കൊണ്ട് തന്നെ അടുത്ത ദേശീയ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ലിജിമോൾക്ക് അവാർഡ് ലഭിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

സൂരറൈ പൊട്രുവിലെ ബൊമ്മിയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിനുള്ള അംഗീകാരമാണ് അപർണയെ തേടിയെത്തിയത്. നല്ല എഫര്‍ട്ട് എടുത്ത് ചെയ്ത സിനിമയ്ക്ക് അംഗീകാരം കിട്ടിയപ്പോള്‍ ഏറെ സന്തോഷമെന്നും സംവിധായിക സുധാ കൊങ്കാരയ്ക്ക് ഒത്തിരി നന്ദിയെന്നും അപർണ പ്രതികരിച്ചു. തന്നെ വിശ്വസിച്ച് ഇങ്ങനെയൊരു കഥാപാത്രം ഏൽപ്പിച്ച സുധാ മാമിനോട് എന്നും കടപ്പെട്ടിരിക്കുന്നു.സുരരൈപോട്ര് സിനിമ തന്റെ ജീവിതത്തിലെ വലിയൊരു ഏട് തന്നെയാണെന്നത് നേരത്തെ ഉറപ്പിച്ചിരുന്നു. ഇപ്പോൾ അവാർഡിന്റെ രൂപത്തിലും ആ സന്തോഷവും അഭിമാനവും ഇരട്ടിയായി. എന്തായാലും അവാർഡിന്റെ തിളക്കത്തിലാണ് അപർണ ബാലമുരളി ഇപ്പോൾ. മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട നടി തന്നെയാണ് അപർണ. വേറിട്ട അഭിനയശൈലിയും സൗന്ദര്യവും താരത്തെ മറ്റ് യുവനായികമാരിൽ നിന്ന് മാറ്റിനിർത്താറാണ് പതിവ്.