സണ്ണി ഡാനിയേലിനെ വിവാഹം കഴിച്ചത് ഈ കാരണം കൊണ്ടോ?

നിരവധി ആരാധകർ ഉള്ള ഒരു താരമാണ് സണ്ണി ലിയോൺ. തെന്നിന്ത്യയിലെ ബോളിവുഡിലും ഒരു പോലെ തിളങ്ങി നിന്ന താരം എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി അധികം ചിത്രങ്ങളിൽ ഒന്നും സജീവമല്ല. ഒരു കാലത്ത് സിനിമകളിൽ സജീവം ആയിരുന്നു സണ്ണി. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. പോൺ ചിത്രങ്ങളിലെ നായിക കൂടിയായ താരം നിരവധി വിമർശനങ്ങൾക്കും ഇര ആയിട്ടുണ്ട്. ആരാധകരെ പോലെ തന്നെ സണ്ണി ലിയോണിന് വിമർശകരും ധാരാളം ആണ്. എന്നാൽ വിമർശനങ്ങൾ ഒന്നും തന്നെയോ തന്റെ ജീവിതത്തെയോ ഒരു തരത്തിലും ബാധിക്കില്ല എന്ന് സണ്ണി തന്നെ തന്റെ ജീവിതത്തിൽ കൂടി തെളിയിച്ചിട്ടുണ്ട്.

ഒരു കാലത്ത് തന്നെ വിമർശിച്ചവരെ കൊണ്ട് തന്നെ പുകഴ്ത്തുന്ന പ്രവർത്തികൾ ആണ് താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ആണ് സണ്ണി ലിയോൺ ചെയ്യുന്നത്. തന്റെ സമ്പാദ്യത്തിന്റെ വലിയ ഒരു പങ്കും സണ്ണി ചിലവാക്കുന്നത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആണ്. മൂന്ന് അനാഥ കുട്ടികളെ ആണ് സണ്ണി ലിയോൺ തന്റെയും ഭർത്താവ് ഡാനിയൽ വെബ്ബറിന്റെയും മക്കളായി ഇപ്പോൾ വളർത്തിക്കൊണ്ടിരിക്കുന്നത്. പോൺ ചിത്രങ്ങളിൽ അഭിനയിക്കുന്നത് പാടെ ഉപേക്ഷിച്ച സണ്ണി ഇപ്പോൾ നല്ല കാരക്ടർ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിൽ ആണ്.

2011ൽ ആണ് സണ്ണിയുടെയും ഡാനിയൽ വെബ്ബറിന്റെയും വിവാഹം കഴിഞ്ഞത്. പത്ത് വർഷങ്ങൾ ആണ് വിവാഹ ജീവിതത്തിൽ ഇപ്പോൾ ഇരുവരും പൂർത്തിയാക്കിയിരിക്കുന്നത്. സണ്ണിയും ഡാനിയേലും തമ്മിലുള്ള പ്രണയം ഇന്നും ആരാധകർക്ക് ഒരു അത്ഭുതം ആണ്. പ്രണയിച്ച് വിവാഹിതർ ആയവർ ആണ് ഇരുവരും. ഇപ്പോൾ ഡാനിയലിനെ വിവാഹം കഴിക്കാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സണ്ണി. ഒരു പരുപാടിയിൽ പങ്കെടുത്തപ്പോൾ ആണ് സണ്ണി തന്റെ മനസ്സ് തുറന്നത്. സണ്ണിയുടെ വാക്കുകൾ ഇങ്ങനെ, ആദ്യ തവണ കണ്ടപ്പോൾ തന്നെ പ്രണയത്തിൽ ആയവർ ആണ് ഞങ്ങൾ. അദ്ദേഹത്തിന്റെ നൃത്തം എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. അത് കൊണ്ടാണ് ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഇപ്പോഴും എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ നൃത്തം കണ്ടു കഴിഞ്ഞാൽ ഞാൻ എന്റെ പ്രശ്നങ്ങൾ ഒക്കെ മറക്കും എന്നും സണ്ണി പറഞ്ഞു.

Leave a Comment