വളരെ വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് രസ്ന പവിത്രൻ, നടൻ പൃഥ്വിരാജിന്റേയും ദുല്‍ഖറിന്റേയും സഹോദരി ആയിട്ടാണ് താരത്തിന് ആദ്യം തന്നെ അഭിനയിക്കാൻ അവസരം ലഭിച്ചത്, ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, ആമി തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു താരം ശ്രദ്ധ നേടിയത്, വളരെ മികച്ച അഭിനയമാണ് താരം ഈ ചിത്രങ്ങളിൽ കാഴ്ച വെച്ചത്, താരത്തിന്റെ ഫോട്ടോ കണ്ടാണ് ആദ്യം സിനിമയിലേക്ക് രസ്നക്ക് അവസരം ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങാൻ രസ്നക്ക് സാധിച്ചു, തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍ എന്ന ചിത്രത്തിൽ കൂടിയാണ് രസ്ന തമിഴിലേക്ക് അരങ്ങേറിയത്, ആ ചിത്രത്തിൽ കൂടി നിരവധി തമിഴ് ആരാധകരെ സ്വന്തമാക്കാനും രസ്നക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് രസ്ന, അത്കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാകാറുണ്ട്, ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയും രസ്ന ഇടക്ക് എത്താറുണ്ട്.
ഇപ്പോൾ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് രസ്ന, താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ, വളരെ ഹോട്ട് ലുക്കിൽ ആണ് രസ്ന ഈ തവണ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ അവ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ സെനി പി ആറുകാട്ട് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. തൂവെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റാണ് രസ്ന ധരിച്ചിരിക്കുന്നത്. അനൂപ് അരവിന്ദാണ് രസ്നയുടെ വസ്ത്രങ്ങൾ സ്റ്റൈൽ ചെയ്തിരിക്കുന്നത്.
രസ്ന ജനിച്ചതും വളർന്നതും എല്ലാം കണ്ണൂരിൽ ആണ്. കുറച്ച് നാളുകൾക്ക് മുൻപായിരുന്നു താരത്തിന്റെ വിവാഹം, ഡാലിന് സുകുമാരന്‍ ആണ് രസ്നയുടെ ഭര്‍ത്താവ്. ഗുരുവായൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. സിനിമാ മേഖലയില്‍ നിന്നും സംവിധായകന് സത്യന് അന്തിക്കാടും വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.