മനസ്സിൽ ഒരു രൂപമുണ്ട്, അത് അങ്ങനെ മായാതെ കിടക്കട്ടെ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് രശ്മി ആർ നായർ. മോഡൽ ആയും ആക്ടിവിസ്റ്റ് ആയും എല്ലാം സജീവമായി നിൽക്കുന്ന താരത്തിനെ അറിയാത്ത ആളുകൾ കുറവായിരിക്കും. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും വിവാദപരമായ പല പോസ്റ്റുകളും രശ്മി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കാറുണ്ട്.

അവയ്ക്ക് എല്ലാം തന്നെ മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. വിവാദപരമായ പല പോസ്റ്റുകളും നിരവധി വിമർശനങ്ങൾ അന്ന് രശ്മിക്ക് നേടി കൊടുത്തത്. എന്നാൽ ആ വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കില്ല എന്ന് രശ്മി തന്റെ പ്രവർത്തികളിൽ കൂടി തെളിയിച്ചിട്ടും ഉണ്ട്. എങ്കിൽ പോലും രശ്മിക്ക് നിരവധി വിരോധികൾ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ഒക്കെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ആരാധകരിൽ നിന്ന് വരാറുള്ളതും. എങ്കിൽ പോലും തന്റെ പുതിയ ചിത്രങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട രശ്മിയുടെ ഒരു പഴയകാല ചിത്രം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പട്ടുവാടയും ബ്ലൗസും ഇട്ടു കൊണ്ടുള്ള ഒരു പഴയകാല ചിത്രമാണ് താരത്തിന്റേതായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദേവാസുരം സിനിമയിൽ വീണു കിടക്കുന്ന നീലകണ്ഠനെ എന്ത് കൊണ്ടാണ് പെരിങ്ങോടർ കാണാൻ കൂട്ടാക്കാത്തത് എന്ന് അന്ന്എ നിക്ക് മനസിലായില്ല.. പക്ഷെ ഇപ്പോ മനസിലായി. മനസ്സിൽ ഒരു രൂപം ഉണ്ട്. അതങ്ങനെ മായാതെ നില്കുന്നത് ആണ് എപ്പോഴും നല്ലത് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.