മമ്മൂട്ടി നായകനായി എത്തിയ ചിത്രം ആണ് രാപ്പകൽ. ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഡെഡ് പൂൾ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കമൽ സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ രാപ്പകൽ എന്ന സിനിമയിലെ രംഗമാണ് ഇത്. മമ്മൂട്ടിയുടെ കഥാപാത്രമായ കൃഷ്ണൻ ആ തറവാട്ടിലെ വേലക്കാരനും കാര്യസ്ഥനുമൊക്കെയാണ്.
കൃഷ്ണനെ ഏറെ ഇഷ്ടമുള്ള കുറച്ചുപേർ മാത്രമേ ആ കുടുംബത്തിലുള്ളൂ. ഗീതു മോഹൻദാസ് അവതരിപ്പിക്കുന്ന മാളവികയും ശാരദ അവതരിപ്പിക്കുന്ന അമ്മയും ഉണ്ണികൃഷ്ണൻ നമ്പൂതിരി അവതരിപ്പിക്കുന്ന വല്യച്ഛനും ബാലചന്ദ്രമേനോൻ അവതരിപ്പിക്കുന്ന ദേവേട്ടനുമൊക്കെയാണ് അവർ. ബാക്കി ആർക്കുംതന്നെ കൃഷ്ണനെ അത്ര ഇഷ്ടമല്ല. അതവർ പല രീതിയിൽ പ്രകടപ്പിക്കുന്നുമുണ്ട്. പക്ഷെ ഈ ഒരു രംഗം ആണ് എനിക്ക് സംശയം ഉണർത്തിയത്.
കുടുംബാംഗങ്ങൾ രാത്രി വൈകി ഇരുന്നു മദ്യപാനവും ചീട്ടുകളിയും നടത്തുന്ന റൂമിൽ വൈദ്യുതി ചാർജ് കൂടുന്നതിനാൽ മതിയാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കൃഷ്ണൻ ലൈറ്റ് ഓഫ് ചെയ്യുന്നു. അതിഷ്ടപ്പെടാത്ത ജിത്തു എന്ന ഇളമുറ അംഗം കൃഷ്ണന്റെ മുഖത്തടിക്കുന്നു. ഇത് കണ്ടിട്ടുവരുന്ന ദേവൻ തിരിച്ച് ജിത്തുവിന്റെ മുഖത്തടിക്കാൻ പോകുമ്പോൾ കൃഷ്ണൻ തടയുന്നു. “നീയിപ്പോൾ കൈവെച്ചത് ആരെയാണെന്ന് അറിയാമോ നിനക്ക്” എന്നു ദേവൻ ചോദിക്കുമ്പോൾ കൃഷ്ണൻ പെട്ടെന്ന് ഇടക്കുകയറി അവനറിയാമല്ലോ. വേലക്കാരനാണ്.
വേലക്കാരനെ അവനൊന്നു തല്ലി. അതിനെന്താ.” എന്നു ചോദിക്കുന്നുണ്ട്. ഈ സീനിൽ നിന്നും എനിക്ക് തോന്നിയത് കൃഷ്ണൻ വെറുമൊരു വേലക്കാരനല്ല എന്നാണ്. കൃഷ്ണനെ പണ്ട് ആ കുടുംബത്തിലേക്ക് ദേവന്റെയും മാളവികയുടെയുമൊക്കെ അച്ഛൻ കൂട്ടിക്കൊണ്ടുവന്നതാണെന്നു ദേവൻ വേറെ ഒരു സീനിൽ പറയുന്നുണ്ട്. ലൂസിഫർ സിനിമയിൽ ഇപ്പോഴും പലർക്കും സംശയമുള്ള ഒരു കാര്യമാണ് സ്റ്റീഫൻ നെടുമ്പള്ളി പി കെ രാംദാസിന്റെ മകനാണോ എന്ന്. അതുപോലെ ഈ കഥയിൽ കൃഷ്ണൻ ആ അച്ഛന് മറ്റൊരു സ്ത്രീയിൽ ജനിച്ച മകനായിരിക്കുമോ?
ആ സത്യം അറിയാവുന്നവരാണ് ദേവനും അമ്മയും വല്യച്ഛനുമെങ്കിൽ? അവന്റെ ഇളയച്ഛനായ കൃഷ്ണനെ ജിത്തു മുഖത്തടിച്ചതാണ് ദേവനെ പ്രകോപിപ്പിച്ചതെങ്കിൽ? ആ സത്യം ദേവനറിയാതെ ദേവന്റെ വായിൽ നിന്ന് പുറത്തുവരാതിരിക്കാനാണ് കൃഷ്ണൻ പെട്ടെന്ന് ഇടക്കുകയറി ഇടപെട്ടതെങ്കിൽ? ഇതെന്റെ വെറും സംശയം മാത്രമാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. ഒന്നു വിരട്ടി വിട്ടാൽ മതി ഞാൻ നന്നായിക്കോളും. ആ അടി അവശ്യമുള്ളതാണോ അല്ലയോ എന്നല്ല ഞാൻ ഉന്നയിക്കുന്ന ചോദ്യം. ആ അടി കഴിഞ്ഞിട്ടുള്ള ബാലചന്ദ്രമേനോന്റെ റിയാക്ഷൻ ആണ് എന്നുമാണ് പോസ്റ്റ്.