സിനി ഫൈൽ ഗ്രൂപ്പിൽ പ്രകാശ് മാത്യു എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സംവിധായകൻ രഞ്ജിത്ത് അന്ന് ഐ എഫ് എഫ് കെ യിൽ പറഞ്ഞത്. നൻ പകൽ നേരത്ത മയക്കം എന്ന പടം കാണാൻ എത്ര പേര് തിയേറ്ററിൽ കാണും എന്ന് കണ്ടറിയണം എന്നാണ്.. ആദ്യ ദിവസം സിനിമ കണ്ട എന്ന ഒരാൾ എന്ന നിലയിൽ പറയുന്നു.
രഞ്ജിത്ത് പറഞ്ഞത് 100 ശതമാനം ശെരിയാണ്. അത് പടം മോശമായത് കൊണ്ടല്ല. ഇത് ഒരു തീയറ്റർ സിനിമ അല്ല. ഇത് ഒ ടി ടി യിൽ കാണേണ്ട ഒരു സിനിമ ആണ്. ഈ സിനിമ മോശം സിനിമ ആയത്കൊണ്ടല്ല ഇങ്ങനെ എഴുതിയത്. മമ്മൂക്ക കിടുക്കിയിട്ടുണ്ട്. എൽ ജെ പി പുള്ളിടെ മാർക്ക് കറക്റ്റായി ചെയ്തിട്ടുണ്ട് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.
വൈഡ് ഫ്രയിമിയിൽ ആ സിനിമ കമ്പോസ് ചെയ്തിരിക്കുന്നത് മൊബൈലിലോ ടീവിയിലോ കാണാൻ അല്ല , അതുകൊണ്ട് ആണ് ഇനി ഒ ടി ടി ആണെങ്കിലോ എന്ന് കരുതി ഐ എഫ് എഫ് കെ ൽ മണിക്കൂർ ക്യൂ നിന്ന് പടം കണ്ടത്, താങ്കൾ ഈ ഒ ടി ടി യിൽ കാണേണ്ട സിനിമ എന്നത് കൊണ്ട് ഉദ്ദേശ്ശിക്കുന്നത് എന്താണ്. ഒ ടി ടി എന്നൊരു പ്ലാറ്റ് ഫോം വന്നത് കൊണ്ട് ചിലത് ഒ ടി ടിയിൽ കാണേണ്ടത് ചിലത് തിയേറ്ററിൽ കാണേണ്ടത് എന്ന മാനദണ്ഡം താങ്കൾ എങ്ങനെയാണ് വെച്ചത്. എജ്ജാതി വെറൈറ്റി കരച്ചിലുകൾ.
ഇത്രയും ഗംഭീരമായ സൗണ്ട് ഡിസൈനിങ്ങുള്ള സിനിമ എന്ത് മാനദണ്ടത്തിലാണ് ഒ ടി ടി പടമെന്നു പറയുന്നത് ഇതുപോലൊരു സൗണ്ട് കൊണ്ടുള്ള പരീക്ഷണം വേറൊരു സിനിമയിലും ഉണ്ടായിട്ടില്ല ഫിലിംഫെസ്റ്റിവൽ പടങ്ങളെല്ലാം സാധാരണ പ്രേക്ഷകർക്കെല്ലാം തിയേറ്ററിൽ കാണാൻ പറ്റില്ല കാണേണ്ടവർക്കും തിയേറ്ററിൽ കാണാനൊരവസരം, തിയറ്ററിൽ നിന്ന് ഇറങ്ങിയ ആളുകൾ ഹാപ്പി ആണ്. അവർ തിയറ്ററിൽ ഇരുന്ന് ചിരിക്കുന്നു. ആസ്വദിക്കുന്നു.
ഈ കാലത്ത് ഇത്തരം സിനിമകൾ ആരും കാണാൻ താല്പര്യം കാണിക്കില്ല ഒ ടി ടി വന്നാൽ പോലും ഒരുത്തൻ ഇരുന്ന് കാണില്ല ഏല്ലാവർക്കും മാസ്സ് പടം ത്രില്ലർ പടം പ്രകൃതി പടം ആവിശ്യം ആളുകൾക്ക് ഒരുത്തൻ പടം കാണാതെ ഇട്ടത് ഇത് 90ൽ ഇറക്കേണ്ട പടം 2023ൽ ഇറക്കി എന്ന, സാധാരണ ഇത്തരം സിനിമകൾക്ക് കിട്ടാവുന്നതിനേക്കാൾ സ്വീകാര്യത ഈ സിനിമക്ക് ഇന്ന് തിയറ്ററിൽ കിട്ടിയിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.