ചാക്കോച്ചൻ പോലൊരു ഭർത്താവിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല

നിരവധി ആരാധകർ ആണ് കുഞ്ചാക്കോ ബോബൻ എന്ന താരത്തിന് ഉള്ളത്. മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിൽ കൂടി മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച താരം വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും നായകനായി തന്നെ സിനിമയിൽ സജീവമായി തുടരുകയാണ്.  ആദ്യ ചിത്രം കൊണ്ട് തന്നെ ചോക്ലേറ്റ് ഹീറോ എന്ന പേര് നേടിയ താരം വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും അതെ പേര് നിലനിർത്തി പോരുന്നു എന്നതാണ് സത്യം. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് കുഞ്ചാക്കോ ബോബന്റേതായി മലയാള സിനിമയിൽ പിറവി എടുത്തത്. നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. അതിൽ കൂടുതലും സ്ത്രീ ആരാധകർ ആയിരുന്നു എന്നതാണ് സത്യം. അനിയത്തി പ്രാവിലും നിറത്തിലും പ്രേം പൂജാരിയിലും കൂടി എല്ലാം താരം മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കുമ്പോൾ ആണ് വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിൽ പ്രിയയെ ചാക്കോച്ചൻ വിവാഹംകഴിക്കുന്നത്. ഇതോടെ ഒരുപാട് സ്ത്രീ ആരാധകർക്ക് നിരാശ ആയി എന്നതാണ് സത്യം. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ഇരുവർക്കും ഒരു കുഞ്ഞു പിറക്കുന്നത്. ഇപ്പോൾ ഇസ്സ കുട്ടനെ ചുറ്റിയാണ് ചാക്കോച്ചന്റെ ലോകം എന്ന് തന്നെ പറയാം.

ഇപ്പോഴിതാ സംവിധായകൻ രഞ്ജിത്ത് ശങ്കർ ഒരു അഭിമുഖത്തിൽ കുഞ്ചാക്കോ ബോബനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഭർത്താവാണ് ചാക്കോച്ചൻ എന്നാണ് രഞ്ജിത്ത് പറയുന്നത്. രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഭർത്താവാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചനെ പോലൊരു ഭർത്താവിനെ താൻ ഇതിനു മുൻപ് കണ്ടിട്ടില്ല എന്നും ഇനി കാണുമോ എന്ന  കാര്യത്തിൽ സംശയം ആണെന്നുമാണ് രഞ്ജിത്ത് പറയുന്നത്. അങ്ങനെ പറയാൻ ഉള്ള കാരണം എന്താണെന്ന് അവതാരിക ചോദിച്ചപ്പോൾ അങ്ങനെ ഒരു  കാര്യം ഒന്നും അല്ല പറയാൻ ഉള്ളതെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. ഞാൻ അത്ര നല്ല ഒരു ഭർത്താവ് ഒന്നും അല്ല എന്ന് എനിക്ക് നന്നായി അറിയാം എന്നും എന്നാൽ ചാക്കോച്ചൻ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്.

രാമന്റെ ഏദൻതോട്ടത്തിനായി ചർച്ചകൾക്കായി ഞാൻ ചാക്കോച്ചന്റെ വീട്ടിൽ പോകുമായിരുന്നു. ഒരുപാട് സമയം ചാക്കോച്ചനുമായി സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. സാധാരണ സ്ത്രീകൾ എന്ന് വെച്ചാൽ വിവാഹശേഷം ഒതുങ്ങി പോകുന്നതാണ് പതിവ്. വിവാഹത്തിന് മുൻപ് എത്ര ആക്റ്റീവ് ആയവർ ആയാലും വിവാഹത്തോടെ ഒതുങ്ങുന്നവർ ആണ് കൂടുതലും. എന്നാൽ പ്രിയ അങ്ങനെ അല്ല. വിവാഹത്തിന് മുൻപ് പ്രിയ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയാണ് പ്രിയ വിവാഹശേഷവും. അത് ചാക്കോച്ചൻ പ്രിയയ്ക്ക് നൽകുന്ന ആത്മവിശ്വാസം ആണെന്നുമാണ് രഞ്ജിത്ത്പറഞ്ഞത് .