പുതിയ സന്തോഷ വാർത്തയുമായി സ്വാന്തനത്തിലെ അപ്പു

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്നു ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. സിനിയമയിൽ സജീവമായ താരങ്ങളിൽ പലരും പരമ്പരയിൽ ശ്രദ്ധേയമായ വേഷം ആണ് ചെയ്യുന്നത്. പ്രേഷകരുടെ പ്രിയ താരമായ ചിപ്പി രഞ്ജിത്ത് ആണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിപ്പി തന്നെയാണ് പരമ്പര നിർമ്മിക്കുന്നതും. ചിപ്പിയുടെ ഭർത്താവും സംവിധായകനുമായ രഞ്ജിത്ത് ആണ് പരമ്പര സംവിധാനം ചെയ്യുന്നത്. സീരിയൽ പുറത്തിറങ്ങി ആദ്യ ആഴ്ച കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞു. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ കുടുംബ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടി കഴിഞ്ഞു. റേറ്റിങ്ങിലും മികച്ച സ്ഥാനം തന്നെയാണ് സാന്ത്വനം എല്ലാ ആഴ്ചയിലും നേടുന്നതും. ചിപ്പിയെ കൂടാതെ രാജീവ്, സജിൻ, ഗിരീഷ് നമ്പ്യാർ, ഗോപിക അനിൽ, രക്ഷ രാജ്, അച്ചു സുഗത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ പരമ്പരയിൽ അവതരിപ്പിക്കുന്നുണ്ട്. പ്രേഷകരുടെ വിമർശനങ്ങൾ ഒന്നും ഒരു തരത്തിലും ലഭിക്കാത്ത പരമ്പര കൂടിയാണ് സാന്ത്വനം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകതയും.

സാന്ത്വനത്തിൽ രക്ഷ രാജ് അവതരിപ്പിക്കുന്നത് ഹരിയുടെ ഭാര്യ അപർണ്ണ എന്ന അപ്പുവിന്റെ കഥാപാത്രത്തെ ആണ്. ആദ്യം മുതൽ തന്നെ അപ്പു എന്ന കഥാപാത്രത്തിന് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാരണം കുറച്ചൊക്കെ അസൂയയും കുശുമ്പും ഒക്കെ ഉള്ള ഒരു തനി നാടൻ പെൺകുട്ടിയെയാണ് അപ്പു അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ  സജീവമായ രക്ഷ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ ലഭിക്കാറുമുണ്ട്. തന്റെ ഫോട്ടോഷൂട്ടുകളും മറ്റും താരം സ്ഥിരമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തിൽ രക്ഷ പങ്കുവെച്ച ചില ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നടൻ ശ്രീനാഥ് ഭാസി, ചന്തുനാഥ്, നടി അതിഥി രവി, കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ എന്നിവർക്കൊപ്പം  ചിത്രം ആണ് രക്ഷ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

കൂട്ടത്തിൽ ഒരു കുറിപ്പും ചിത്രത്തിനൊപ്പം ഉണ്ട്. ഈ മനോഹരമായ സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിലും ചന്തുനാഥ് എന്ന നടനോടൊപ്പം അഭിനയിക്കാൻ സാധിച്ചതിലും ഒരുപാട് സന്തോഷം എന്നുമാണ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് രക്ഷ കുറിച്ചിരിക്കുന്നത്. ഇതോടെ താരം സിനിമയിൽ അരങ്ങേറ്റം നടത്തിയതിന്റെ സൂചനയാണ് താരം നൽകിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ താരം തന്നെ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്.